COVID 19 ജനതാ കർഫ്യൂ; പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ച് പ്രമുഖർ

Last Updated:

മുഖ്യമന്ത്രി പിണറായി വിജയനും ജനത കർഫ്യൂവിനോട് സഹകരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജ്യത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനത കർഫ്യൂവിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് 19 പ്രതിസന്ധിയെ കുറിച്ച് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം മാർച്ച് 22 ന് രാവിലെ 7 മുതൽ രാത്രി 9 വരെ എല്ലാവരോടും ജനത കർഫ്യൂ ആചരിക്കാൻ ആഹ്വാനം ചെയ്തത്.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി നിരവധി പ്രമുഖർ രംഗത്തെത്തിയിരിക്കുകയാണ്. അഭിനേതാക്കളായ കമല്‍ ഹാസന്‍, അനുഷ്‌ക ശര്‍മ, മാധുരി ദീക്ഷിത്, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ഹൃത്വിക് റോഷന്‍, അക്ഷയ് കുമാര്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി, ശിഖര്‍ ധവാൻ ഇങ്ങനെ പോകുന്നു പ്രമുഖരുടെ പട്ടിക.
മുഖ്യമന്ത്രി പിണറായി വിജയനും ജനത കർഫ്യൂവിനോട് സഹകരിക്കണമെന്ന്  ആഹ്വാനം ചെയ്തിട്ടുണ്ട്. ഞായറാഴ്ച കേരളം നിശ്ചലമാകും. പൊതുഗതാഗതം നിർത്തി വയ്ക്കും. കേന്ദ്ര സർക്കാർ നിർദേശങ്ങൾ പാലിക്കണം. മെട്രോ ഉൾപ്പെടെ പ്രവർത്തിക്കില്ല. കേന്ദ്ര സർക്കാർ ഗൗരവത്തോടെ കാണുന്നു എന്നതിൻറെ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇതൊരു അസാധാരണമായ സാഹചര്യമാണ്. അതുകൊണ്ടു തന്നെ അസാധാരണമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്- കമല്‍ ഹാസൻ ട്വിറ്ററിൽ കുറിച്ചു.
advertisement
വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ സാമൂഹികമായ ഇടപെടലുകള്‍ കുറയ്ക്കാനും പിന്നീട് അതൊരു ശീലമായി മുന്നോട്ട് കൊണ്ടുപോകാനും കര്‍ഫ്യൂകൊണ്ട് ഉപകാരപ്പെടുമെന്ന് ഷാരൂഖ് കുറിച്ചു.
advertisement
advertisement
[NEWS]
സംഭവ ബഹുലമായ എന്തും നേരിടാൻ സ്വയം തയ്യാറാകാനുള്ള ശരിയായ പടിയാണ് പ്രധാനമന്ത്രിയുടെ ജനത കർഫ്യൂവെന്ന് സച്ചിൻ ടെൻഡുൽക്കർ.
advertisement
ജനത കർഫ്യു വെറും കർഫ്യു അല്ലെന്നും അവനവന് വേണ്ടിയുള്ള കരുതലാണെന്നും വീരേന്ദർ സേവാഗ് കുറിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 ജനതാ കർഫ്യൂ; പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ച് പ്രമുഖർ
Next Article
advertisement
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
  • ഉടമ പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്കുമായി കടന്നുപോയി.

  • തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

  • മദ്യലഹരിയിലായിരുന്ന മോഷ്ടാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

View All
advertisement