കരിപ്പൂരിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 3 ഇടങ്ങളിൽ നിന്ന് പിടികൂടിയത് 2.670 കിലോഗ്രാം സ്വർണം. വിപണിയിൽ ഏകദേശം 1.08 കോടി രൂപ വില വരും ഇതിന്.
2/ 5
കോഴിക്കോട് മരപ്പന സ്വദേശി അഷ്റഫ്, കണ്ണൂർ കീഴള്ളൂർ സ്വദേശി മുഹമ്മദ് റൗഫ് എന്നിവരെ സ്വർണ്ണക്കടത്തിന് പിടികൂടി. 1195 ഗ്രാം സ്വർണം അഷ്റഫ് കുഴമ്പ് രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
3/ 5
മുഹമ്മദ് റൗഫ് സ്പീകറിനുള്ളിൽ ആയിരുന്നു ഒരു കിലോഗ്രാം സ്വർണം പാളികൾ ആയി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
4/ 5
780 ഗ്രാം സ്വർണം ദുബൈയിൽ നിന്നും എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിന് അടിയിൽ മിശ്രിത രൂപത്തിൽ ഒളിപ്പിച്ച് വെച്ച നിലയിൽ ആണ് കണ്ടെത്തിയത്.
5/ 5
മറ്റൊരു സംഭവത്തിൽ 13 ലക്ഷം രൂപ മൂല്യം ഉള്ള വിദേശ കറൻസിയും പിടികൂടി. കാസർകോട് ഉദുമ സ്വദേശി മുഹമ്മദ് ശരീഫ് ആണ് ഈ സംഭവത്തിൽ പിടിയിലായത്.