TRENDING:

ലോക്ക് ഡൗൺ മാർഗരേഖയായി: കേരളത്തിൽ 4 സോണുകൾ‌; ജില്ല വിട്ടുള്ള യാത്രയ്ക്ക് നിരോധനം

Last Updated:

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഓറഞ്ച് ബി, ഗ്രീന്‍ വിഭാഗങ്ങളിലെ ജില്ലകളില്‍ 20 മുതല്‍ പ്രാബല്യത്തില്‍വരും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൻ‍റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെയാണ് സോണുകളാക്കിയിട്ടുള്ളത്. ഇതു സംബന്ധിച്ച മാര്‍ഗരേഖ ചീഫ് സെക്രട്ടറി പുറത്തിറക്കി. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഓറഞ്ച് ബി, ഗ്രീന്‍ വിഭാഗങ്ങളിലെ ജില്ലകളില്‍ 20 മുതല്‍ പ്രാബല്യത്തില്‍വരും.
advertisement

റെഡ് സോണ്‍: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍. മേയ് മൂന്നുവരെ സമ്പൂര്‍ണ അടച്ചിടല്‍ നടപ്പാക്കും.

ഓറഞ്ച് സോണ്‍ എ: പത്തനംതിട്ട, എറണാകുളം, കൊല്ലം. ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഭാഗികമായ ഇളവുകള്‍ നല്‍കും.

ഓറഞ്ച് സോണ്‍ ബി: ആലപ്പുഴ, തിരുവനന്തപുരം,പാലക്കാട്, വയനാട്, തൃശ്ശൂര്‍. ഏപ്രില്‍ 20വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഭാഗികമായ ഇളവുകള്‍.

You may also like:ഹൃദയാഘാതം: സൗദിയിൽ പ്രവാസി മലയാളി മരിച്ചു [NEWS]COVID 19| രണ്ടുമണിക്കൂറിനുള്ളിൽ കോവിഡ് ഫലം അറിയാം; ചെലവ് 1000 രൂപമാത്രം; നൂതന കിറ്റുമായി ശ്രീചിത്ര [NEWS]COVID 19| രണ്ട് മരണം കൂടി; യുഎഇയിൽ 460 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു [NEWS]

advertisement

ഗ്രീന്‍ സോണ്‍- കോട്ടയം, ഇടുക്കി. ഏപ്രില്‍ 20 വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഇളവുകള്‍.

പ്രധാന ഇളവുകള്‍

    • നിര്‍മാണ മേഖലയിലെ പ്രവൃത്തികള്‍ക്ക് ഇളവ്. ഹോട്‌സ്‌പോട്ട് മേഖല ഒഴിവാക്കി, കേന്ദ്ര മാര്‍ഗ നിര്‍ദേശം അനുസരിച്ച് നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും. ശാരീരിക അകലം പാലിക്കണം. തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിര്‍ബന്ധം. തൊഴില്‍ ഉടമയാണ് ഇതു ചെയ്യേണ്ടത്.
    • വ്യവസായ മേഖലയില്‍ കേന്ദ്ര നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തില്‍ കയര്‍, കശുവണ്ടി, ഖാദി മേഖലകളിലും പ്രവര്‍ത്തനം പുനഃരാരംഭിക്കും. ഹോട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കാം. പ്രത്യേക എന്‍ട്രി പോയിന്റുകള്‍ ഉണ്ടാകും. തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധന നിര്‍ബന്ധം. തൊഴിലാളികള്‍ക്ക് താമസിക്കാന്‍ പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തണം. ജീവനക്കാര്‍ക്ക് വരുന്നതിന് വാഹന സൗകര്യം ഒരുക്കണം. കൂടുതല്‍ തൊഴിലാളികള്‍ ഉണ്ടെങ്കില്‍ 50% ആളുകളെയേ ഒരു സമയം പ്രവര്‍ത്തിപ്പിക്കാവൂ.
    • advertisement

    • റബര്‍ സംസ്‌കരണ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനത്തിന് അനുമതി
    • കാര്‍ഷികവൃത്തി കേന്ദ്ര മാനദണ്ഡം അനുസരിച്ച് അനുവദിക്കും. വിത്തിടാന്‍ പാടശേഖരം ഒരുക്കാനും കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംഭരിച്ച് മാര്‍ക്കറ്റില്‍ എത്തിച്ച് വില്‍പന നടത്താനും അനുമതി. ഭക്ഷ്യ സംസ്‌കരണ യൂണിറ്റ്, ഓയില്‍ മില്‍, ഫ്‌ലവര്‍ മില്‍, വെളിച്ചെണ്ണ ഉല്‍പാദന ഫാക്ടറില്‍ എന്നിവയ്ക്കു പ്രവര്‍ത്തിക്കാം. കാര്‍ഷിക വിളകളുമായി ബന്ധപ്പെട്ട മൂല്യവര്‍ധിത യൂണിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം. വളം, വിത്ത് വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കും.
    • സഹകരണ സ്ഥാപനങ്ങള്‍ മിനിമം ജീവനക്കാരെവച്ച് പ്രവര്‍ത്തിക്കാം. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷിഭവന്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിപ്പിക്കും.
    • advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
ലോക്ക് ഡൗൺ മാർഗരേഖയായി: കേരളത്തിൽ 4 സോണുകൾ‌; ജില്ല വിട്ടുള്ള യാത്രയ്ക്ക് നിരോധനം
Open in App
Home
Video
Impact Shorts
Web Stories