COVID 19| രണ്ട് മരണം കൂടി; യുഎഇയിൽ 460 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
COVID 19| രണ്ട് മരണം കൂടി; യുഎഇയിൽ 460 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Corona in UAE | ആകെ മരിച്ചവരുടെ എണ്ണം 35 ആയി
പ്രതീകാത്മക ചിത്രം
Last Updated :
Share this:
അബുദാബി: യുഎഇയിൽ 460 പേർക്ക് കൂടി പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5825 ആയി. ഇതിൽ 1095 പേർക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് ഏഷ്യൻ വംശജർ ഇന്നലെ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 35 ആയി. ഇന്നലെ മാത്രം 61 പേർക്ക് രോഗം ഭേദമായി.
പ്രതിദിനം ഏഴായിരത്തിലധികം പേരെ പരിശോധനക്ക് വിധേയമാക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പതിനായിരം പേരെ ദിനംപ്രതി പരിശോധിക്കാനുള്ള സൗകര്യമാണ് രാജ്യത്തുള്ളതെന്നും മന്ത്രാലയം അറിയിച്ചു. ഇതിനിടെ, കോവിഡ് രോഗികളിൽ പ്ലാസ്മ ചികിത്സ പരീക്ഷണാർത്ഥം ആരംഭിച്ചു.
ഇതിനിടെ, സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് വ്യാഴാഴ്ച നാലുപേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 83 ആയി. പുതിയതായി 518 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 6380 ആയി. മക്കയിലും മദീനയിലും ജിദ്ദയിലും തന്നെയാണ് തുടർച്ചയായി മരണ നിരക്ക് ഉയരുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.