ലോക് ഡൗൺ ഇളവിന്റെ ആദ്യഘട്ടത്തില്‍ ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ പ്രവർത്തനമാരംഭിക്കും. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടൻ പുറത്തിറക്കും.
TRENDING:Covid 19 | സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്; 10 പേരുടെ ഫലം നെഗറ്റീവ് [NEWS]മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി [NEWS]വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം; കുറ്റപത്രം നൽകിയില്ലെന്ന് പ്രോസിക്യൂഷൻ തെറ്റിദ്ധരിപ്പിച്ചു [NEWS]
advertisement
രണ്ടാം ഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥാപനങ്ങളുമായും രക്ഷിതാക്കളുമായും കൂടിയാലോചന നടത്തി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
മൂന്നാം ഘട്ടത്തിൽ അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും. ഈ ഘട്ടത്തിൽ സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും പാര്‍ക്കുകളും തുറക്കും. മറ്റ് പൊതുപരിപാടികള്‍ക്കും അനുവാദം നല്‍കും.
അന്തർ സംസ്ഥാന യാത്രകൾക്ക് ഇനി പാസ് വേണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാത്രിയാത്രാ നിരോധനം തുടരും. രാത്രി 9 മുതൽ രാവിലെ 5 മണിവരെയാണ് യാത്രാ നിരോധനം.