വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം; കുറ്റപത്രം നൽകിയില്ലെന്ന് പ്രോസിക്യൂഷൻ തെറ്റിദ്ധരിപ്പിച്ചു

Last Updated:

90 ദിവസം പൂത്തിയാകുന്നതിന് മുൻപ് വിചാരണ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എന്നാൽ ഇതു മറച്ചുവച്ചാണ് പ്രതി ജാമ്യം നേടിയത്.

കൊച്ചി: വാല്‍പാറയില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഹൈക്കോടതിയിൽ നിന്നും ജാമ്യം. പൊലീസ് കുറ്റപത്രം നല്‍കിയത് മറച്ചുവച്ചാണ് പ്രതി ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയത്. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ ഷായാണ് കോടതിയെ തെറ്റിധരിപ്പിച്ച് ജാമ്യം നേടിയത്.
കേസിൽ അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന വാദമാണ് പ്രതി കോടതിയിൽ ഉന്നയിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷനും കോടതിയോട് സമ്മതിച്ചു. ഇതോടെ 90 ദിവസം കഴിഞ്ഞെന്ന വാദം അംഗീകരിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
advertisement
പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 2020 ജനുവരി എട്ടിനാണ്  സഫര്‍ഷാ അറസ്റ്റിലാകുന്നത്. എന്നാൽ 90 ദിവസം പൂത്തിയാകുന്നതിന് മുൻപ് വിചാരണ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അതായത് ഏപ്രില്‍ ഒന്നിന്. ഈ കുറ്റപത്രം കോടതി അംഗീകരിക്കുകയും ചെയ്തു.
മരട് സ്വദേശിയായ പെണ്‍കുട്ടിയെ മോഷ്ടിച്ച കാറില്‍ കടത്തിക്കൊണ്ടുപോയ സഫര്‍ ഷാ ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കേരള തമിഴ്‌നാട് അതിര്‍ത്തിയായ വാൽപ്പാറയിലെ തോട്ടത്തില്‍ ഉപേക്ഷിക്കുയായിരുന്നു. വാല്‍പാറയ്ക്ക് സമീപംവച്ച് കാര്‍ തടഞ്ഞാണ് സഫര്‍ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതോടെ വിഴിവിട്ട ഇടപെടല്‍ ഉണ്ടായെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം; കുറ്റപത്രം നൽകിയില്ലെന്ന് പ്രോസിക്യൂഷൻ തെറ്റിദ്ധരിപ്പിച്ചു
Next Article
advertisement
പ്രണയം തകർന്നതോടെ പെൺകുട്ടിയുടെ വീട്ടിൽ സംസാരിക്കാനെത്തി; അടിയേറ്റ് മരിച്ചത് കാമുകന്റെ സുഹൃത്ത്
പ്രണയം തകർന്നതോടെ പെൺകുട്ടിയുടെ വീട്ടിൽ സംസാരിക്കാനെത്തി; അടിയേറ്റ് മരിച്ചത് കാമുകന്റെ സുഹൃത്ത്
  • വർക്കലയിൽ പ്രണയബന്ധം തകർന്നതിനെ തുടർന്ന് സംഘർഷത്തിനിടെ യുവാവ് അടിയേറ്റ് മരിച്ചു.

  • കാമുകന്റെ സുഹൃത്ത് അമൽ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് മടങ്ങിയ ശേഷം രക്തം ഛർദ്ദിച്ച് മരിച്ചു.

  • സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement