TRENDING:

Lockdown 5.0 FAQ | അ‍ഞ്ചാം ഘട്ട ലോക് ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ

Last Updated:

ആരോഗ്യമന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾ പാലിച്ചാകും കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി ഇളവുകൾ നൽകുന്നത്. ജൂൺ 1 മുതലുള്ള ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ;

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് മാർച്ച് 25 മുതൽ ഏർപ്പെടുത്തിയ ലോക് ഡൗൺ ഘട്ടംഘട്ടമായി ലഘൂകരിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നത്. ഇളവുകൾ നൽകിയാലും പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള മുൻകരുതൽ നടപടികളും സ്വീകരിക്കും.
advertisement

ആരോഗ്യമന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾ പാലിച്ചാകും കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി ഇളവുകൾ നൽകുന്നത്.  ജൂൺ 1 മുതലുള്ള ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ;

  • സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും അനുവദിക്കുമോ?

അനുവദിക്കും, പക്ഷം യാത്രക്കാരുടെ എണ്ണത്തിൽ കർശന നിയന്ത്രണമുണ്ടാകും.

TRENDING:Covid 19 | സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്; 10 പേരുടെ ഫലം നെഗറ്റീവ് [NEWS]മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി [NEWS]വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം; കുറ്റപത്രം നൽകിയില്ലെന്ന് പ്രോസിക്യൂഷൻ തെറ്റിദ്ധരിപ്പിച്ചു [NEWS]

advertisement

  • സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാമോ?

20 ൽ താഴെ പേർക്ക് ഒരേസമയം പങ്കെടുക്കാം.

  • വിവാഹങ്ങളിലോ?

വിവാഹവുമായി ബന്ധപ്പെട്ട ഒത്തുചേരലുകളിൽ  സാമൂഹിക അകലം കർശനമായി പാലിച്ച്  50 പേർക്ക് വരെ പങ്കെടുക്കാം.

  • ബാർബർ ഷോപ്പുകളിൽ പോകാമോ?

ബാർബർ ഷോപ്പുകൾ, സ്പാകൾ, സലൂണുകൾ എന്നിവ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമെ തുറക്കൂ.

  • ഓഫീസുകൾ പ്രവർത്തുക്കുമോ?

100 പേർക്ക് ഒരേ സമയം ജോലിക്കെത്താൻ അനുമതിയുള്ളതിനാൽ സ്വകാര്യ ഓഫീസുകൾക്കുള്ള മിക്ക നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്. ആവശ്യാനുസരണം 33% വരെ ജീവനക്കാരെ വരെ ഓഫീസിൽ എത്തിക്കാം. ശേഷിക്കുന്ന ജീവനക്കാർ വീട്ടിൽ നിന്ന് ജോലിചെയ്യണം.

advertisement

  • ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് പോകാൻ കഴിയുമോ?

കഴിയും, അന്തർ സംസ്ഥാന യാത്രകൾക്ക് അനുവാദമുണ്ട്.

  • ജൂൺ 1 മുതൽ അന്തർ സംസ്ഥാന യാത്ര ചെയ്യാൻ പാസെടുക്കണോ?

വേണ്ട, അന്തർ സംസ്ഥാന യാത്രകൾക്ക് പാസ് ആവശ്യമില്ലെന്ന് ഉത്തരവിൽ പറയുന്നു.

  • രാത്രി കർഫ്യൂവിൽ ഇളവുണ്ടോ?

രാത്രി 7 മുതൽ രാവിലെ 7 വരെയുള്ള യാത്രാ നിരോധനം രാത്രി 9 മുതൽ രാവിലെ 5 വരെയായി പുനക്രമീകരിച്ചു.

advertisement

  • ആരാധനാലയങ്ങളിൽ പോകാൻ സാധിക്കുമോ?

ജൂൺ 8 മുതൽ ആരാധനാലയങ്ങൾ തുറക്കും. അതേസമയം വലിയ ആഘോഷങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കില്ല.

  • കുടുംബത്തോടൊപ്പം പുറത്തു പോയി ആഹാരം കഴിക്കാമോ?

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവയും ജൂൺ 8 മുതൽ പുനരാരംഭിക്കും. എന്നിരുന്നാലും, സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്.

  • മാളുകൾ തുറക്കുമോ?

മാളുകൾ ജൂൺ 8 മുതൽ വീണ്ടും തുറക്കും.

    advertisement

  • കണ്ടെയ്‌ൻമെന്റ് സോണിൽ ഇത്തരം ഇളവുകൾ അനുവദിക്കുമോ?

മൽപ്പറഞ്ഞ ഇളവുകൾ കണ്ടെയ്ൻമെന്റ് സേണുകൾക്ക് ബാധകമല്ല. ഇവിടങ്ങളിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.

  • കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്കൂളുകൾ ഇപ്പോൾ തുറക്കുമോ?

സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച ശേഷം ജൂലൈയിൽ സ്കൂളുകളും കോളേജുകളും തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും.

  • ഇപ്പോൾ വിദേശത്തേക്ക് പോകാൻ കഴിയുമോ?

ഇല്ല, അന്താരാഷ്ട്ര വിമാന സർവീസ് ഇതുവരെ ആരംഭിച്ചിട്ടില്ല.

  • ജോലിക്ക് പോകാൻ മെട്രോ ട്രെയിൻ സർവീസിനെ ആശ്രയിക്കാമോ?

എല്ലാ നഗരങ്ങളിലും  മെട്രോ ട്രെയിൻ സർവീസുകൾ ഈ ഘട്ടത്തിൽ പുനരാരംഭിക്കില്ല.

  • സിനിമാ തിയേറ്ററുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവ പ്രവർത്തിക്കുമോ?

അവയും ഇപ്പോൾ തുറക്കില്ല.

  • ഡ്രൈവറെയോ വീട്ടു ജോലിക്കരെയോ ജോലിക്ക് വിളിക്കാമോ?

ജോലിക്ക് വിളിക്കാം.

  • പെട്രോൾ വാങ്ങാമോ?

വാങ്ങാം, പെട്രോൾ പമ്പുകൾ, എൽപിജി / ഓയിൽ ഏജൻസികൾ എന്നിവ പ്രവർത്തിക്കുന്നത് തുടരും.

  • ആശുപത്രിയിൽ പോകാമോ?

പോകാം, ആശുപത്രികളും മെഡിക്കൽ സ്റ്റോറുകളും തുറന്നിരിക്കും.

  • ഓൺലൈനായി ഓർഡർ ചെയ്യാമോ?

ചെയ്യാം,  ഇ-കൊമേഴ്‌സ് സേവനങ്ങളെല്ലാം പുനരാരംഭിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Lockdown 5.0 FAQ | അ‍ഞ്ചാം ഘട്ട ലോക് ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories