TRENDING:

ലോക്ക് ഡൗൺ മാർഗരേഖ: ഏപ്രില്‍ 20 മുതൽ ഒറ്റ, ഇരട്ട അക്ക വാഹനങ്ങൾ; ക്രമീകരണം ഇങ്ങനെ

Last Updated:

റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നീ സോണുകളായാണ് തരംതിരിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

റെഡ് സോൺ - മെയ് 3 വരെ പൂർണനിയന്ത്രണം

ഓറഞ്ച് എ - ഏപ്രിൽ 24 വരെ സമ്പൂർണ ലോക്ക് ഡൗൺ, അതിന് ശേഷം ഭാഗിക ഇളവുകൾ

ഓറഞ്ച് ബി - ഏപ്രിൽ 20 വരെ സമ്പൂർണ ലോക്ക് ഡൗൺ, അതിന് ശേഷം, കുറച്ചു കൂടി ഇളവുകൾ

ഗ്രീൻ - ഏപ്രിൽ 20 വരെ സമ്പൂർണലോക്ക് ഡൗൺ, അതിന് ശേഷം ഇളവുകൾ

You may also like:ലോക്ക് ഡൗൺ മാർഗരേഖയായി: കേരളത്തിൽ 4 സോണുകൾ‌; ജില്ല വിട്ടുള്ള യാത്രയ്ക്ക് നിരോധനം [NEWS]COVID 19| രണ്ടുമണിക്കൂറിനുള്ളിൽ കോവിഡ് ഫലം അറിയാം; ചെലവ് 1000 രൂപമാത്രം; നൂതന കിറ്റുമായി ശ്രീചിത്ര [NEWS]COVID 19| രണ്ട് മരണം കൂടി; യുഎഇയിൽ 460 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു [NEWS]

advertisement

ഓറഞ്ച് എ മേഖലയിൽ  24-നു ശേഷവും ഓറഞ്ച് ബി മേഖലയിൽ 20-നു  ശേഷവും സ്വകാര്യ വാഹനങ്ങൾക്ക് അനുമതിയുണ്ടാകും. ഒറ്റ അക്ക നമ്പറുകൾ ഉള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പുറത്തിറങ്ങാം. ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക് വ്യാഴം, ശനി ദിവസങ്ങളിലും. നാല് ചക്ര വാഹനങ്ങളിൽ  ഡ്രൈവർ അടക്കം മൂന്നു പേരും ഇരു ചക്ര വാഹനങ്ങളിൽ ഒരാളും മാത്രമെ യാത്ര ചെയ്യാവൂ. കുടുംബാംഗമാണെങ്കിൽ ഇരുചക്രവാഹനങ്ങളിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. യാത്രക്കാർക്ക് നിർബന്ധമായും മാസ്‌ക് ധരിക്കണം.

advertisement

ഓറഞ്ച് എ, ബി മേഖലയിൽ സിറ്റി ബസ് അനുവദിക്കും. എന്നാൽ ബസിൽ രണ്ട് പേ‍ർക്ക് ഇരിക്കാനാകുന്ന സീറ്റിൽ ഒരാളെ മാത്രമെ അനുവദിക്കൂ.  നിന്ന് യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്.  ജില്ല വിട്ടുള്ള യാത്രയ്ക്കും അനുവാദമില്ല.

റെഡ് സോൺ ഒഴികെ ഉള്ള മേഖലകളിൽ അവശ്യ സാധനം വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകീട്ട് 7 വരെ പ്രവർത്തിക്കും. ഓറഞ്ച് കാറ്റഗറികളിൽ അക്ഷയ കേന്ദ്രങ്ങൾ, പോസ്റ്റോഫീസുകൾ എന്നിവ തുറക്കാം.

റെഡ് ഒഴികെ എല്ലാ സോണുകളിലും രാത്രി 7 മണി വരെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
ലോക്ക് ഡൗൺ മാർഗരേഖ: ഏപ്രില്‍ 20 മുതൽ ഒറ്റ, ഇരട്ട അക്ക വാഹനങ്ങൾ; ക്രമീകരണം ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories