TRENDING:

മദ്യം ലഭിച്ചില്ല; സംസ്ഥാനത്ത് മൂന്നു ദിവസത്തിൽ ആറാമത്തെ ആത്മഹത്യ

Last Updated:

മദ്യം ലഭിയ്ക്കാത്തതിനെത്തുടർന്ന് വാസു അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മദ്യം ലഭിക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്ത് ഒരു ആത്മഹത്യ കൂടി. നോർത്ത് പറവൂർ സ്വദേശി വാസുവാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇതോടെ മദ്യം കിട്ടാത്തതിനെത്തുടർന്നുണ്ടായ മാനസിക പ്രശ്നത്തെത്തുടർന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ആറായി
advertisement

നോർത്ത് പറവൂർ കൈതാരം കൊക്കുംപടി സമൂഹം വീട്ടിൽ ഭാവൻ്റെ മകൻ വാസു (36) ആണ് മരിച്ചത്.  കൂലിപ്പണിക്കാരനായ വാസു അമ്മയ്ക്ക് ഒപ്പമായിരുന്നു  താമസം. അഞ്ചരയോടെ അമ്മ പുറത്ത് പോയി.

You may also Read:മദ്യം ഡോക്ടറുടെ നിര്‍ദേശപ്രകാരം ലഭ്യമാക്കും: മദ്യാസക്തിയുള്ളവർക്ക് ആശ്വാസമായി മുഖ്യമന്ത്രി [NEWS]BREAKING; കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് മട്ടാഞ്ചേരി സ്വദേശി [NEWS]'നമ്മുടെ നാടിന് ചേരാത്ത പ്രവൃത്തി'; യതീഷ് ചന്ദ്രയ്ക്കെതിരെ മുഖ്യമന്ത്രി [NEWS]

advertisement

ഈ സമയത്താണ് തൂങ്ങിയത്. അമ്മ തിരിച്ചെത്തി വാതിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് നാട്ടുകാരെത്തി വാതിൽ പൊളിച്ച് മൃതദേഹം പുറത്തിറക്കുകയായിരുന്നു. മദ്യം ലഭിയ്ക്കാത്തതിനെത്തുടർന്ന് വാസു അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇയാളുടെ മൃതദേഹം പറവൂർ താലൂക്ക്  ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
മദ്യം ലഭിച്ചില്ല; സംസ്ഥാനത്ത് മൂന്നു ദിവസത്തിൽ ആറാമത്തെ ആത്മഹത്യ
Open in App
Home
Video
Impact Shorts
Web Stories