കൊച്ചി: കേരളത്തിൽ ആദ്യ കോവിഡ് മരണം. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയായ 69 കാരനാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഈ മാസം 16ന് ദുബായിൽ നിന്നെത്തിയതായിരുന്നു ഇയാൾ. ഇയാൾ ഹൃദ്രോഗിയായിരുന്നു. കടുത്ത ന്യൂമോണിയയെ തുടർന്ന് 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അതേസമയം ആശങ്കവേണ്ടെന്ന് മന്ത്രി വി എസ് സുനില്‍ കുമാർ പറഞ്ഞു. ഹൈറിസ്കിൽ ഉണ്ടായിരുന്ന ആളാണ് മരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കാരം നടത്തുമെന്ന് മന്ത്രി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.