വര്‍ദ്ധിച്ചു വരുന്ന കോവിഡ് കേസുകളുടെയും ഓക്‌സിജന്റെ ലഭ്യത കുറവും കണക്കിലെടുത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തതായി മഹരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'ബുധനാഴ്ച രാത്രി എട്ടിന് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. എല്ലാ മന്ത്രിമാരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്'അദ്ദേഹം പറഞ്ഞു.
Also Read-UGC NET Exam postponed | കോവിഡ് വ്യാപനം; യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു
ബുധനാഴ്ച രാത്രി ലോക്ഡൗണ്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് ടോപ്പെ അറിയിച്ചു. 'മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യതകുറവ് കണക്കിലെടുത്ത് മഹാരാഷ്ട്ര പൂര്‍ണമായി അടച്ചിടലിലേക്ക് നീങ്ങുകയാണ്. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും'മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു.
advertisement
അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗൈക്വീാദ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പലചരക്ക് കടകള്‍, ഭഷണശാലകള്‍ എന്നിവയുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എല്ലാ പലചരക്ക് കടകളും, ഭഷണശാലകളും മെയ് ഒന്നു വരെ രാവിലെ ഏഴിനും 11 നും ഇടയില്‍ മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. ഇന്ന് രാത്രി മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ രണ്ടാഴ്ചയായി മഹാരാഷ്ട്രയില്‍ പ്രതിദിനം 50,000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വൈറസ് വ്യാപനം തടയുന്നതിനായി ബ്രേക്ക് ദി ചെയിന്‍ പരിപാടിയുടെ ഭാഗമായി മാസാവസാനം വരെ സംസ്ഥാന വ്യാപകമായി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം രാജ്യത്ത് പ്രതിദിനം രണ്ടു ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 2,59,170 പുതിയ കോവിഡ് രോഗികളാണ്. തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് രണ്ട് ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് രോഗികളുടെ എണ്ണം 2.73 ലക്ഷമായിരുന്നു. ദിവസേനയുള്ള വര്‍ധനവിനിടിയിലാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്.
ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 1,761 പേരാണ്. ആശുപത്രികളിലായിരുന്ന കോവിഡ് രോഗികളില്‍ 1,54,761 പേര്‍ ഇന്നലെ ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഇരുപത്തിനാല് മണിക്കൂറിനിടയില്‍ ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍. ഇന്നലെ മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 58,924 ആണ്. ഉത്തര്‍പ്രദേശ്- 28,211, ഡല്‍ഹി-23,686, കര്‍ണാടക-15,785, ഛത്തീസ്ഗഢ്013,834 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.