HOME /NEWS /Corona / വാക്‌സിനേഷന്‍ പ്രചാരണങ്ങള്‍ക്ക് പിന്തുണ; കോവാക്‌സിന്‍ ഉല്പാദന ശേഷി വിപുലീകരണം പ്രഖ്യാപിച്ച് ഭാരത് ബയോടെക്

വാക്‌സിനേഷന്‍ പ്രചാരണങ്ങള്‍ക്ക് പിന്തുണ; കോവാക്‌സിന്‍ ഉല്പാദന ശേഷി വിപുലീകരണം പ്രഖ്യാപിച്ച് ഭാരത് ബയോടെക്

News18

News18

നിലവില്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് പ്രതിമാസം നാലു ദശലക്ഷം ഡോസ് വാക്‌സിന്‍ ഉല്പാദിപ്പിക്കുന്നു

  • Share this:

    ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ലോകമെമ്പാടുമുള്ള കോവിഡ് വാക്‌സിനേഷന്‍ പ്രചാരണങ്ങള്‍ക്ക് പിന്തുണയ്ക്കുന്നതിനായി കോവാക്‌സിന്‍ ഉല്പാദന ശേഷി വിപുലീകരിക്കുന്നതായി ഭാരത് ബയോടെക് അറിയിച്ചു. നിലവില്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് പ്രതിമാസം നാലു ദശലക്ഷം ഡോസ് വാക്‌സിന്‍ ഉല്പാദിപ്പിക്കുന്നു. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതിമാസം 60 ദശലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ ഉല്പാദിപ്പിക്കുന്നു.

    ഹൈദരാബാദിലെയും ബെംഗ്ലൂരിലെയും ഒന്നിലധികം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി 700 ദശലക്ഷം ഡോസുകള്‍ എത്തിച്ചേരാനുള്ള ഉല്പാദന ശേഷി വിപുലീകരണം നടപ്പാക്കിയിട്ടുണ്ട്. ഇത് ലോകത്തെ ഏറ്റവും വലിയ വൈറല്‍ വാക്‌സിന്റെ ഉല്പാദന ശേഷിയാണ്. കഴിഞ്ഞാഴ്ച കേന്ദ്ര ഗവണ്‍മെന്റ് ഫാര്‍മ സ്ഥാപനത്തിന് 650 മില്യണ്‍ ഡോളര്‍ ഗ്രാന്റ് അനുവദിച്ചരുന്നു. ഇതിനെ തുടര്‍ന്നാണ് വിപുലീകരണം.

    ജൂണ്‍ മാസത്തോടെ ഭാരത് ബോയടെക്കിന്റെ ഉല്പാദനം ഇരട്ടിയാകും. പ്രതിമാസം 100 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഉല്പാദിപ്പിക്കും. അതേസമയം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിനും 4,500 കോടി വായ്പ അനുവദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച ഉത്തരവിറിക്കിയിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3,000 കോടിയും ഭാരത് ബയോടെക്കിന് 1,500 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഭാരത് ബയോടെക്കിന്റെ ബെംഗളൂരു സൗകര്യത്തിനായി കഴിഞ്ഞാഴ്ച കേന്ദ്രം 65 കോടി രൂപ ഗ്രാന്റ് അനുവദിച്ചിരുന്നു.

    Also Read- രാജ്യത്ത് ഏപ്രില്‍ 11 വരെ 44 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പാഴാക്കി; വാക്‌സിന്‍ പാഴാക്കാതെ കേരളവും പശ്ചിമ ബംഗാളും

    സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും ധനകാര്യ മന്ത്രാലയം അനുവദിച്ചിരിക്കുന്ന പേയ്‌മെന്റ് എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് വാക്‌സിന്റെ ഉല്പാദന ശേഷി 100 ദശലക്ഷം ഡോസുകള്‍ക്കപ്പുറത്തേക്ക് വര്‍ദ്ധിപ്പിക്കുന്നതിന് 3,000 കോടി രൂപ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ തീരുമാനം.

    'സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള വാക്‌സിന്‍ നിര്‍മ്മാതക്കളുമായി മറ്റു പലരുമായും സര്‍ക്കാര്‍ വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നു. അവരെ എങ്ങനെ സാമ്പത്തികമായി സഹായിക്കാമെന്ന് ഉല്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും സര്‍ക്കാര്‍ സഹായിക്കുന്നു'അദാര്‍ പൂനവാല നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

    Also Read- Covid 19 | ഉത്തര്‍പ്രദേശില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യപിച്ച് സര്‍ക്കാര്‍

    2021 ജൂണ്‍ മാസത്തോടെ ഉല്പാദന ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പൂനെ ആസ്ഥാനമാക്കിയുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നു. കോവിഡ് മനേജ്‌മെന്റിനെപ്പറ്റിയുള്ള ആശങ്കകള്‍ വിവിധ വ്യവസായ ചേംബറുകളുമായി ചര്‍ച്ച ചെയ്തതായി ധനമന്ത്രി നിര്‍മ്മല സീതരാമന്‍ പറഞ്ഞു. പകര്‍ച്ചവ്യാധിക്കിടയില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രം പ്രവര്‍ത്തിക്കുമെന്നും സീതാരാമന്‍ വ്യക്തമാക്കി.

    First published:

    Tags: Bharat Biotech, Covaxin, Covid 19, Covid 19 Vaccination, Covid vaccine