ഭൂദാനത്ത് 26 ഉം ചുങ്കത്തറ പന്ത്രണ്ടും നിലമ്പൂരിൽ 10 ഉം പേർക്ക് രോഗം സ്ഥിരീകരിച്ചു. പൊന്നാനി എട്ടും പെരിന്തൽമണ്ണ ആറും മങ്കടയിൽ അഞ്ചും അരീക്കോട് നാലും വീതം ആളുകൾക്കും രോഗബാധ ഉണ്ടായി. എ.ഡി.എം, ഡെപ്യൂട്ടി കലക്റ്റർ (എൽ. എ, എൻ എച്ച് ) ഡെപ്യൂട്ടി കലക്റ്റർ (ഡി.എം) എന്നിവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.
മലപ്പുറം വഴിക്കടവ് പൊലീസ് സ്‌റ്റേഷനിലെ എട്ട് പൊലീസുകാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.15 പൊലീസുദ്യോഗസ്ഥർക്ക് നടത്തിയ പരിശോധനയിലാണ് എട്ടു പേർക്ക് രോഗം സ്ഥിരീകരിച്ചത്.പൊലീസുകാരുമായി സമ്പർക്കത്തിലേർപ്പെട്ടവർ ക്വാറൻ്റീനിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.അതേസമയം ജില്ല മുഴുവന്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് പകരം രോഗ ബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ അഭിപ്രായം ഉയർന്നു.
advertisement
You may also like:അക്കൗണ്ട് നമ്പരുകൾക്ക് സമയം നിശ്ചയിച്ചു; തിങ്കളാഴ്ച മുതൽ ബാങ്കുകളിൽ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം
[NEWS]Covid 19 | കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ഡൗൺ പിൻവലിച്ചു
[NEWS] Suresh Raina Retirement | ധോണിക്കു പിന്നാലെ സുരേഷ് റെയ്നയും; അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരിച്ചു [NEWS]
പി.കെ കുഞ്ഞാലിക്കുട്ടി എം.പി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ എം.പി മാര്‍ എം.എല്‍.എ മാര്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് പരിശോധനാ ഫലം പെട്ടെന്ന് ലഭ്യമാക്കുന്നതിനും കോവിഡ് ആശുപത്രികളിലും സി.എഫ്.എല്‍.ടി.സി കളിലും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം കൂടുതല്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കാനും യോഗത്തില്‍ നിര്‍ദേശമുണ്ടായി.
ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവായ രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ ചികില്‍സിക്കന്നതിന്റെ പ്രായോഗികത പരിശോധിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സമ്പർക്കം വഴി രോഗം പകരുന്നവരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.