Suresh Raina Retirement | ധോണിക്കു പിന്നാലെ സുരേഷ് റെയ്നയും; അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരിച്ചു

Last Updated:

രാജ്യത്തിന്‍റെ സ്വാതന്ത്ര്യദിനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ രണ്ടു പ്രമുഖ താരങ്ങൾ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

ചെന്നൈ: മുൻ നായകൻ എം.എസ് ധോണിക്കു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് സുരേഷ് റെയ്നയും. രാജ്യത്തിന്‍റെ സ്വാതന്ത്ര്യദിനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ രണ്ടു പ്രമുഖ താരങ്ങൾ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
Also Read- MS Dhoni Retirement | എം.എസ് ധോണി കളി മതിയാക്കി; മുൻ നായകൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു
"അത്, ഒന്നുമായിരുന്നില്ലെങ്കിലും നിങ്ങൾക്കൊപ്പം കളിച്ചത് ഏറ്റവും ഇഷ്ടപ്പെട്ട നിമിഷങ്ങളായിരുന്നു മഹിദാ. അഭിമാനം നിറഞ്ഞ ഹൃദയത്തോടെ ഈ യാത്രയിൽ നിങ്ങൾക്കൊപ്പം ചേരുന്നു. നന്ദി ഇന്ത്യ. ജയ് ഹിന്ദ്!"- ഇതായിരുന്നു വിരിക്കൽ പ്രഖ്യാപിച്ചുകൊണ്ടുള്ള റെയ്നയുടെ കുറിപ്പ്.
Also Read- MS Dhoni Retirement | രണ്ട് ലോകകപ്പ് വിജയങ്ങൾ; ധോണി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയത് സുവർണ നിമിഷങ്ങൾ
ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന റെയ്ന, പിന്നീട് കോഹ്ലിയുടെ കാലഘട്ടത്തിൽ ടീമിൽനിന്ന് പുറത്തായി. ഐപിഎൽ ടീമായ ചെന്നൈ സൂപ്പർകിങ്സിനുവേണ്ടി ഒരുമിച്ചു കളിക്കുന്നവരാണ് ധോണിയും റെയ്നയും. തന്‍റെ ക്യാപ്റ്റന്‍റെ പാത പിന്തുടർന്ന് ഇൻസ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചത്.
advertisement
You may also like:ചെളിയിൽ ഇരുന്നും ശംഖ് ഊതിയും കൊറോണ പ്രതിരോധിക്കാം; വിചിത്ര നിര്‍ദേശവുമായി ബിജെപി എംപി [NEWS]രഹസ്യബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍; കാമുകൻ ഒളിവിൽ [NEWS] ഈ ഇന്ത്യാ- പാക് പ്രണയകഥയ്ക്ക് 34 വയസ്സ്; പഴകുംതോറും ബന്ധം കൂടുതൽ കരുത്താർജിക്കുന്നുവെന്ന് ദമ്പതികൾ [NEWS]
അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും അടുത്തമാസം തുടങ്ങുന്ന ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സിനുവേണ്ടി ധോണിയും റെയ്നയും കളത്തിലിറങ്ങും. ഐപിഎല്ലിനായി യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ഇരുവരും സിഎസ്കെയുടെ പരിശീലന ക്യാമ്പിനായി ചെന്നൈയിലെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Suresh Raina Retirement | ധോണിക്കു പിന്നാലെ സുരേഷ് റെയ്നയും; അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരിച്ചു
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement