TRENDING:

Covid 19 | കോവിഡ് വ്യാപനം; പശ്ചിമ ബംഗാളിലെ അവശേഷിക്കുന്ന വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്തണം; ആവശ്യവുമായി മമത ബാനര്‍ജി

Last Updated:

ഏപ്രില്‍ 17ന് അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെയാണ് അവശേഷിക്കുന്ന വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന ആവശ്യവുമായി മമത രംഗത്തെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്‍ക്കത്ത: രാജ്യത്ത് കോവിഡ് കോസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി. എട്ടു ഘട്ടങ്ങളായാണ് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 17ന് അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെയാണ് അവശേഷിക്കുന്ന വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന ആവശ്യവുമായി മമത രംഗത്തെത്തിയത്.
advertisement

'മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ എട്ടു ഘട്ടമായി വോട്ടെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നു. കോവിഡ് കേസുകളിലുള്ള വര്‍ദ്ധനവ് കണക്കിലെടുത്ത് അവശേഷിക്കുന്ന വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന് ഞാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുന്നു. ഇത് കോവിഡ് വ്യാപാനത്തില്‍ ജനങ്ങളെ സംരക്ഷിക്കും'മമത ട്വീറ്റ് ചെയ്തു.

പൊതുതാല്‍പര്യങ്ങള്‍ കണക്കിലെടുത്ത് ഈ ആവശ്യം നടപ്പാക്കണമെന്ന് മമത ആവശ്യപ്പെട്ടു. ഏപ്രില്‍ 17ന് നടക്കാനിരിക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. നടക്കാനിരിക്കുന്ന അടുത്ത മൂന്നു ഘട്ടങ്ങളും ഒറ്റഘട്ടമായി നടത്തണമെന്ന് സമൂഹമാധ്യമങ്ങളിലും ആവശ്യം ശക്തമായിരിക്കുകയാണ്. ഇതുവരെ 135 നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടന്നു. ബാക്കി 159 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 17നും 29നും ഇടയില്‍ നടക്കും.

advertisement

Also Read- Assembly election 2021 | 'സിതാല്‍കുച്ചി ബംഗാളില്‍ ആവര്‍ത്തിക്കും'; വിവാദ പരമര്‍ശത്തില്‍ ദിലീപ് ഘോഷിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീന്‍

പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,769 പുതിയ കോവിഡ് കേസുകളും 22 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. അതേസമയം ബംഗാളിലെ അവശേഷിക്കുന്ന തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുന്നതിനുള്ള ആവശ്യം നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുമായി വെള്ളിയാഴ്ച യോഗം വിളിച്ചിട്ടുണ്ട്. പൊതുയോഗങ്ങള്‍, റാലികള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും നടപ്പാക്കുകയും ചെയ്യണമെന്ന് വോട്ടെടുപ്പ് പാനല്‍ എല്ലാ ദേശീയ-സംസ്ഥാന പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചിരുന്നു. അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വിമുഖതയും രാഷ്ട്രീയ നേതാക്കള്‍ വേദികളില്‍ മാസ്‌ക് ധരിക്കാത്തതിനെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് വ്യാപനം; പശ്ചിമ ബംഗാളിലെ അവശേഷിക്കുന്ന വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്തണം; ആവശ്യവുമായി മമത ബാനര്‍ജി
Open in App
Home
Video
Impact Shorts
Web Stories