Assembly election 2021 | 'സിതാല്‍കുച്ചി ബംഗാളില്‍ ആവര്‍ത്തിക്കും'; വിവാദ പരമര്‍ശത്തില്‍ ദിലീപ് ഘോഷിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്ത് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുത് എന്ന് ദിലീപ് ഘോഷിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് പ്രചാരണത്തില്‍ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 24 മണിക്കൂര്‍ നേരത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 15 വൈകുന്നേരം ഏഴു മുതല്‍ ഏപ്രില്‍ 16 വൈകുന്നേരം ഏഴുവരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ പലയിടത്തും സിതാല്‍കുച്ചി ആവര്‍ത്തിക്കുമെന്ന ദിലീപ് ഘോഷിന്റെ പരാമര്‍ശം വിവാദമായിരുന്നു.
ഏപ്രില്‍ 10ന് നടന്ന നാലാം ഘട്ട വോട്ടെടുപ്പില്‍ കൂച്ച്‌ബെഹാറിലെ സിതാല്‍കുച്ചി നിയമസഭ മണ്ഡലത്തിലെ ഒരു ബൂത്തില്‍ നാട്ടുകാരുടെ ആക്രമണത്തെ തുടര്‍ന്ന് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തിരുന്നു. സംഭവത്തില്‍ നാലു പ്രദേശവാസികള്‍ മരിച്ചിരുന്നു. റൈഫിളുകള്‍ തട്ടിടയെടുക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്ത് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുത് എന്ന് ദിലീപ് ഘോഷിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ദിലീപ് ഘോഷിനെതിരെ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. മാതൃക പെരുമാറ്റച്ചട്ടത്തിലെ വിവിധ വകുപ്പുകളും 1951 ലെ ജന പ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനവും പരിഗണിച്ചാണ് ദിലീപ് ഘോഷിനെതിരെ കമ്മീഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
advertisement
പ്രകോപനപരവും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതുമായ പ്രസ്താവന നടത്തിയതു വഴി ക്രമസമാധാനം തകരാന്‍ ഇടയാക്കുകയും അതുവഴി തെരഞ്ഞെടുപ്പ് പ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു. 'ഇത് ഒരു തുടക്കം മാത്രമാണ്. കേന്ദ്ര സേനയുടെ റൈഫിളുകള്‍ ഒരു ഷോയ്ക്ക് മാത്രമുള്ളതാണെന്ന് കരുതിയവര്‍ക്ക് വെടിയുണ്ടകളുടെ ശക്തി മനസ്സിലായി. ഇവിടെ പലയിടത്തും സിതാല്‍കുച്ചി ഉണ്ടാകും'എന്നായിരുന്നു ദിലീപ് ഘോഷ് നടത്തിയ പ്രസ്താവന.
advertisement
കൂച്ച് ബെഹാറിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പില്‍ നാലു പേര്‍ മരിച്ചതില്‍ തൃണമൂല്‍ പ്രതിഷേധിച്ചിരുന്നു. കേന്ദ്രസേനയുടെ നടപടിയെ ബിജെപി നേതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് തൃണമൂല്‍ രംഗത്തെത്തിയിരുന്നു. ബിജേപി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ബിജെപി നേതാക്കളായ ദിലീപ് ഘോഷ്, രാഹുല്‍ സിന്‍ഹ, സയന്തന്‍ ബസു, അര്‍ജുന്‍ സിങ് എന്നിവര്‍ക്കെതിരെയാണ് പരാതി.
'നിരപരാധികളായ നാലുപേരെ കൊലപ്പെടുത്തിയ സിഎപിഎഫിന്റെ അക്രമപ്രവര്‍ത്തനങ്ങളെ അപലപിക്കുന്നതിനു പകരം ബിജെപിയുടെ ഉന്നത നേതാക്കള്‍ കൂടുതല്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുത്താന്‍ നിര്‍ദേശിക്കുന്നു. ബംഗാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സമാനമായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ നിര്‍ഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് ബയപ്പെടുത്തുന്നതും അപമാനകരവും നിയമലംഘനവുമാണ്' തൃണമൂല്‍ കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു.
advertisement
'സ്വതന്ത്രവും നീതിയുക്തവും നിര്‍ഭയവുമായ വോട്ടെടുപ്പുകളെക്കുറിച്ചുള്ള ധാരണ ബിജെപി നഷ്ടപ്പെടുത്തി. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശബ്ദ കാഴ്ചക്കാരായി ഇതെല്ലാം കാണുന്നു' തൃണമൂല്‍ കുറ്റപ്പെടുത്തി. ദിലീപ് ഘോഷ്, രാഹുല്‍ സിന്‍ഹ, സയന്തന്‍ ബസു, സുവേന്ദു അധികാരി, സൗമിത്ര ഖാന്‍ എന്നീ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസ്താനവകള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതിനും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതുമാണ്. അതിനാല്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ വോട്ടെടുപ്പ് നിരീക്ഷകനോട് തൃണമൂല്‍ ആവശ്യപ്പെട്ടു. അവശേഷിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് അവരെ തടയണമെന്നും തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 15, 2021 9:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Assembly election 2021 | 'സിതാല്‍കുച്ചി ബംഗാളില്‍ ആവര്‍ത്തിക്കും'; വിവാദ പരമര്‍ശത്തില്‍ ദിലീപ് ഘോഷിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീന്‍