TRENDING:

62 കാരൻ ഹൃദയാഘാതം മൂലം മരിച്ചു; മദ്യം ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ്

Last Updated:

Withdrawal Symptom | മദ്യാസക്തനായിരുന്ന മുരളി രണ്ടു ദിവസമായി അക്രമാസക്തനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെപ്രാളത്തെ തുടർന്ന് ഇന്നു പുലർച്ചെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: മദ്യം ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം മുഖത്തല ചെറിയേലയിൽ കിളിത്തട്ടിൽ വീട്ടിൽ മുരളി ആചാരി (62)യാണ് മരിച്ചത്.
advertisement

മദ്യാസക്തനായിരുന്ന മുരളി രണ്ടു ദിവസമായി അക്രമാസക്തനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെപ്രാളത്തെ തുടർന്ന് ഇന്നു പുലർച്ചെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു.

You may also like:'വീടിനുള്ളിൽ കുട്ടി മരിച്ചുകിടക്കുന്നു'; മദ്യം ലഭിക്കാത്തതിൽ വിഭ്രാന്തിയിലായ യുവാവ് പറമ്പിൽ കുഴിയെടുത്തു [NEWS]കൊറോണ മഹാമാരിക്ക് കാരണം സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയത്: വിവാദ പരാമര്‍ശവുമായി ഇറാഖിലെ ഷിയ നേതാവ് [NEWS]കൊറോണ; ശബരിമല;ഗെയിൽ; പ്രശ്‍നം എന്തുമാകട്ടെ; യതീഷ് ചന്ദ്രയുടെ വിവാദം; അത് നിർബന്ധം [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ അടച്ചിടാൻ തുടങ്ങിയത്. ഇതിനുശേഷം ആറോളം പേർ മദ്യം ലഭിക്കാത്ത വിഭ്രാന്തിയിൽ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് മാത്രം രണ്ടുപേരാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച കായംകുളത്ത് ഷേവിങ് ക്രീം എടുത്തുകുടിച്ച് യുവാവ് മരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
62 കാരൻ ഹൃദയാഘാതം മൂലം മരിച്ചു; മദ്യം ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories