ബാഗ്ദാദ്: കൊറോണ എന്ന മഹാമാരി ലോകത്തിൽ വ്യാപിക്കാനുള്ള ഒരു മുഖ്യകാരണം സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയതാണെന്ന് സാമുദായിക നേതാവ്. ഇറാനിലെ ഷിയ നേതാവ് മുഖ്തദ അൽ സദർ ആണ് വിവാദ പരാമർശവുമായി എത്തിയിരിക്കുന്നത്. ലോകം മുഴുവൻ ഭീതി പടർത്തി കൊറോണ വൈറസ് ആഗോളതലത്തില്‍ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്വീറ്റിലൂടെ മുഖ്തദയുടെ ഇത്തരമൊരു പരാമർശം. സ്വവർഗ്ഗ വിവാഹം പിന്തുണയ്ക്കുന്ന നിയമം റദ്ദാക്കണമെന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്.
LGBTസംഘടനകളും മുഖ്തദയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകൾ ജനങ്ങളെ ശാസ്ത്രീയമായി തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണിവരുടെ വിമർശനം. ഇതിന് പുറമെ നിലവിലെ ഭയത്തിന്റെ സാഹചര്യം ആയുധമാക്കിയെടുത്തുള്ള പ്രസ്താവനകള്‍ LGBTQ ആളുകൾക്ക് നേരെയുള്ള അതിക്രമം വർധിക്കാൻ ഇടയാക്കുമെന്നും ഇവർ ആരോപിക്കുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.