TRENDING:

കോവിഡ് 19 ഭീതി: ഹോം ക്വാറന്റൈനിലിരുന്ന യുവാവ് ജീവനൊടുക്കി

Last Updated:

യുവാവിന് കോവിഡ് 19 ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസുകാർ പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഛണ്ഡീഗഡ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്ന യുവാവ് ജീവനൊടുക്കി. ഛണ്ഡീഗഡ് തഗപാനി സ്വദേശിയായ 35കാരനാണ് ആത്മഹത്യ ചെയ്തത്. കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രങ്ങളുടെ ഭാഗമായി ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനോട് വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. ഇതിനിടെയാണ് ഇയാൾ ജീവനൊടുക്കിയത്.
advertisement

യുവാവിന് കോവിഡ് 19 ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസുകാർ പറയുന്നത്. ബംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന യുവാവിന് ഒരു വർഷം മുമ്പ് ഭാര്യയെയും കുഞ്ഞിനെയും നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് ഇയാൾ കടുത്ത വിഷാദത്തിലായിരുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. എന്നാലും കൃത്യമായ കാരണം അറിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

You may also like:ലോക്ക് ഡൗണിനിടെ മതപരമായ ചടങ്ങിൽ പങ്കെടുത്ത് യോഗി ആദിത്യനാഥ്: ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനെതിരെ കേസ് [NEWS]കോവിഡ് 19 ബാധിച്ച ആൾ മരിച്ചു; ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്ത ബന്ധുക്കൾക്കെതിരെ കേസ് [NEWS]വാട്സാപ്പും ടിക് ടോക്കുമല്ല, ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്ത ആപ്പ് [NEWS]

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് 19 ഭീതി: ഹോം ക്വാറന്റൈനിലിരുന്ന യുവാവ് ജീവനൊടുക്കി
Open in App
Home
Video
Impact Shorts
Web Stories