കോവിഡ് 19 ബാധിച്ച ആൾ മരിച്ചു; ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്ത ബന്ധുക്കൾക്കെതിരെ കേസ്

സ്വന്തം ജീവൻ‌ പോലും വകവയ്ക്കാതെയാണ് ആരോഗ്യപ്രവർത്തകർ കോവിഡ് 19 രോഗികൾക്കായി രാവും പകലും ജോലിയെടുക്കുന്നത്. ഇവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ല

News18 Malayalam | news18-malayalam
Updated: April 2, 2020, 11:22 AM IST
കോവിഡ് 19 ബാധിച്ച ആൾ മരിച്ചു; ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്ത ബന്ധുക്കൾക്കെതിരെ കേസ്
Representative image.
  • Share this:
ഹൈദരാബാദ്: കോവിഡ് 19 ബാധിച്ച് ചികിത്സയിലിരുന്ന രോഗി മരിച്ചതോടെ ഡോക്ടർമാരെ കയ്യേറ്റം ചെയ്ത് ബന്ധുക്കൾ. തെലുങ്കാനയിലെ ഗാന്ധി മെഡിക്കൽ ആശുപത്രിയിലായിരുന്നു സംഭവം. തെലങ്കാന ജൂനിയർ ഡോക്ടര്‍മാരുടെ വാക്കുകൾ അനുസരിച്ച് കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ച് 27 നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ബുധനാഴ്ചയോടെ മരിച്ചു. ഇയാൾ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തിരുന്നതായാണ് സൂചന.

ഇയാളുടെ ബന്ധുക്കളായ മൂന്ന് പേരെയും കൊറോണ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 49കാരനായ രോഗിയുടെ മരണം ഇവരെ അറിയിച്ചതോടെ ഇവർ ഡ്യൂട്ടി ഡോക്ടർമാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഡോക്ടറാണ് മരണത്തിന് ഉത്തരവാദി എന്നാരോപിച്ചായിരുന്നു മർദ്ദനം. തുടർന്ന് ഡോക്ടർമാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
You may also like:ലോക്ക് ഡൗണിനിടെ മതപരമായ ചടങ്ങിൽ പങ്കെടുത്ത് യോഗി ആദിത്യനാഥ്: ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനെതിരെ കേസ് [NEWS]COVID 19 | പനി ഇല്ലെങ്കിലും ഇനി കോവിഡ് പരിശോധന [NEWS]ശശി തരൂരിന് ഇംഗ്ലീഷ് മാത്രമല്ല ബംഗാളിയും അറിയാം; കേരളത്തിലെ ബംഗാളി അതിഥി തൊഴിലാളികളോട് തരൂർ [NEWS]

ആക്രമിച്ച ആളുകൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കർശന നടപടികള്‍ തന്നെയുണ്ടാകുമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.' സ്വന്തം ജീവൻ‌ പോലും വകവയ്ക്കാതെയാണ് ആരോഗ്യപ്രവർത്തകർ കോവിഡ് 19 രോഗികൾക്കായി രാവും പകലും ജോലിയെടുക്കുന്നത്. ഇവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് തെലങ്കാന ഡിജിപി പ്രതികരിച്ചത്.
 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 2, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading