TRENDING:

മകന് കോവിഡ്; അമ്മയുടെ മരണാനന്തര ച‌ടങ്ങിൽ ഭക്ഷണം കഴിച്ചത് 1500 പേര്‍: മധ്യപ്രദേശിൽ ഒരു ഗ്രാമം അടച്ചു

Last Updated:

കോവിഡ് ബാധിതന്റെ 23 ബന്ധുക്കളില്‍ 10 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കണ്ടെത്താന്‍ ശ്രമം തുടങ്ങി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭോപ്പാൽ: മധ്യപ്രദേശിൽ ദുബായിൽ നിന്നെത്തിയ ആളിൽ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മോറേന എന്ന ഗ്രാമം അടച്ചിട്ടു. പ്രവാസിക്കും 11 കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചത്. സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന ആശങ്കയെ തുടർന്നാണ് ഗ്രാമം അടച്ചത്.
advertisement

മാര്‍ച്ച് 17ന് ദുബായില്‍നിന്നെത്തിയ സുരേഷ് എന്നയാൾക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ഇയാള്‍ മാര്‍ച്ച് 20ന് നടത്തിയ സൽക്കാരത്തിൽ 1500 ഓളം പേര്‍ പങ്കെടുത്തിരുന്നു.

You may also like:COVID 19| കുവൈറ്റിൽ 24 മണിക്കൂറിനിടെ 75 പേർക്ക് കോവിഡ്; 42പേരും ഇന്ത്യക്കാർ [NEWS]COVID 19| നാട്ടിലെത്താൻ 500 കി.മീ. നടന്ന അതിഥി തൊഴിലാളി വഴിമധ്യേ മരിച്ചു [NEWS]COVID 19| ഇന്ത്യയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സെപ്റ്റംബർ വരെ തുടർന്നേക്കും: റിപ്പോർട്ട് [NEWS]

advertisement

ഇയാൾ മാര്‍ച്ച് 25ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. നാല് ദിവസങ്ങള്‍ക്കുശേഷമാണ് ഇയാളും ഭാര്യയും ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയത്. വ്യാഴായ്ച ദമ്പതികള്‍ക്കു കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയവരോടു ക്വാറന്റീനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

ഇയാളുടെ 23 ബന്ധുക്കളില്‍ 10 പേര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചതോടെ ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കണ്ടെത്താന്‍ അധികൃതര്‍ ശ്രമം തുടങ്ങി.സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ച 12 പേരില്‍ 8 പേരും സ്ത്രീകളാണ്.

രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇന്നും മൂന്നുപേര്‍ മരിച്ചു. കര്‍ണാടകയിലും രാജ്യസ്ഥാനിലും മധ്യപ്രദേശിലുമാണ് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3000 കടന്നു. 24 മണിക്കൂറിനിടെ 601 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
മകന് കോവിഡ്; അമ്മയുടെ മരണാനന്തര ച‌ടങ്ങിൽ ഭക്ഷണം കഴിച്ചത് 1500 പേര്‍: മധ്യപ്രദേശിൽ ഒരു ഗ്രാമം അടച്ചു
Open in App
Home
Video
Impact Shorts
Web Stories