COVID 19| നാട്ടിലെത്താൻ 500 കി.മീ. നടന്ന അതിഥി തൊഴിലാളി വഴിമധ്യേ മരിച്ചു

Last Updated:

തമിഴ്നാട് നാമക്കൽ സ്വദേശിയായ 23കാരനാണ് വഴിമധ്യേ കുഴഞ്ഞുവീണ് മരിച്ചത്

വരുമാനവും ആഹാരവും നിലച്ചതോടെ നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്നാട് നാമക്കൽ സ്വദേശിയായ 23 കാരനാണ് മരിച്ചത്. രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് മറ്റ് 26 പേർക്കൊപ്പം മഹാരാഷ്ട്രയിൽ വാർദയിൽ നിന്ന് സ്വദേശമായ തമിഴ്നാട്ടിലെ നാമക്കലിലേക്ക് മടങ്ങാൻ ബാല സുബ്രമണി ലോഗേഷ് തീരുമാനിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നാലുദിവസം കൊണ്ട് 500 കി.മീ. ദൂരം പിന്നിട്ട യുവാവ് തെലങ്കാനയിലെ താൽക്കാലിക അഭയകേന്ദ്രത്തിൽ വെച്ച് ബുധനാഴ്ച രാത്രിയാണ് മരിച്ചത്.
ജോലിയെടുക്കുന്നതിന് പുറമെ, ലോഗേഷ് ഉൾപ്പെടെ സംഘത്തിലെ പലരും വർദയിലെ ഹിംഗൻഘട്ടിലെ ഗവ. അഗ്രിക്കൾച്ചർ പോളിടെക്നിക്ക് കോളജിൽ പഠനവും തുടരുകയായിരുന്നു.  കോവി‍ഡ് വ്യാപനത്തെ ചെറുക്കുന്നതിനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേർക്കാണ് കിലോമീറ്ററുകൾ കാൽനടയായി താണ്ടി നാട്ടിലേക്ക് മടങ്ങേണ്ടിവന്നത്. കാൽനടയായി മടങ്ങുന്നതിനിടെ ലോഗേഷിനെയും സംഘത്തെയും തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുക്കുകയും അഭയകേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.
You may also like:COVID 19| കുവൈറ്റിൽ 24 മണിക്കൂറിനിടെ 75 പേർക്ക് കോവിഡ്; 42പേരും ഇന്ത്യക്കാർ [NEWS]'കൊറോണയെ പിടിച്ചു നിർത്താൻ നമുക്കു കഴിഞ്ഞു'; ന്യൂയോർക്കുമായി കേരളത്തെ താരതമ്യം ചെയ്ത് മുഖ്യമന്ത്രി [NEWS]റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു: രാജ്യത്ത് കോവിഡ് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ ആളെന്ന റെക്കോ‍ഡിട്ട് തോമസ് [NEWS]
''ഞങ്ങളാകെ അവശരായിരുന്നു. ഇനി ഒരടിപോലും നടക്കാനാകാത്ത അവസ്ഥ. പക്ഷേ ഞങ്ങൾക്ക് വീട്ടിലെത്തണമായിരുന്നു. ഇടയ്ക്ക് വിശ്രമിച്ചശേഷം ഞങ്ങൾ നടപ്പ് തുടരുകയായിരുന്നു. ഇടയ്ക്ക് ചില ട്രക്ക് ഡ്രൈവർമാർ ഞങ്ങൾക്ക് ലിഫ്റ്റ് തന്നു.''- മറ്റൊരു അതിഥി തൊഴിലാളിയായ ദിനേശ് ന്യൂസ്18നോട് പറ‍ഞ്ഞു. ബുധനാഴ്ച രാത്രി അഭയകേന്ദ്രത്തിൽ കുഴഞ്ഞുവീണ ലോഗേഷ് മരിക്കുകയായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് പൊലീസ് അറിയിച്ചു. ഒപ്പമുള്ളവർ സംഭവത്തിന്റെ ഞെട്ടലിലാണ്. ലോഗേഷിന് യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലായിരുന്നുവെന്ന് ഇവർ പറയുന്നു. ഇങ്ങനെ പോയാൽ ഞങ്ങളിൽ എത്ര പേർ വീട്ടിലെത്തുമെന്ന് അറിയില്ല. ഞങ്ങൾക്ക് ഒരു വാഹനം സംഘടിപ്പിച്ച് നൽകണം- സംഘത്തിലെ മറ്റൊരു ചെറുപ്പക്കാരൻ അയൂബ് പറയുന്നു.
advertisement
ആദ്യം മൃതദേഹം ഹൈദരാബാദിൽ തന്നെ സംസ്കരിക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ചില ആക്ടിവിസ്റ്റുകൾ വിഷയത്തിൽ ഇടപെടുകയും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനും തീരുമാനിച്ചു. സെക്കന്തരാബാദ് സോണൽ കമ്മീഷണറും പൊലീസ് സംഘവും ഒരു ആംബുലൻസ് സംഘടിപ്പിച്ചു. സംഘത്തിലെ നാലുപേരും ആംബുലൻസിൽ നാട്ടിലേക്ക് തിരിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19| നാട്ടിലെത്താൻ 500 കി.മീ. നടന്ന അതിഥി തൊഴിലാളി വഴിമധ്യേ മരിച്ചു
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement