കുവൈറ്റിൽ 24 മണിക്കൂറിനിടെ 75 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതോടെ കുവൈറ്റിൽ കോവിഡ് രോഗികളുടെ എണ്ണം 417 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 75 പേരിൽ 52 ഇന്ത്യക്കാർക്ക് പുതുതായി രോഗം കണ്ടെത്തിയതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 115 ആയി ഉയർന്നു. ഇതോടെ കുവൈറ്റിലെ ഇന്ത്യൻ സമൂഹം ആശങ്കയിലാണ്.
ഇന്ത്യക്കാർക്ക് പുറമെ, സ്വദേശികളായ 11പേർക്കും ബംഗ്ലാദേശുകാരായ 10പേർക്കും ഈജിപ്തുകാരായ 8 പേർക്കും രോഗം സ്ഥിരീകരിച്ചു. നേപ്പാൾ, ഇറാഖ്, ഫിലിപ്പെയിൻസ് എന്നീ രാജ്യങ്ങളിലെ ഓരോ പൗരന്മാർക്കും പുതുതായി രോഗം സ്ഥികരീച്ചതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു.
You may also like:1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തി; കൊറോണ ഫലം മണിക്കൂറുകൾക്കകം [NEWS]'കൊറോണയെ പിടിച്ചു നിർത്താൻ നമുക്കു കഴിഞ്ഞു'; ന്യൂയോർക്കുമായി കേരളത്തെ താരതമ്യം ചെയ്ത് മുഖ്യമന്ത്രി [NEWS]റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു: രാജ്യത്ത് കോവിഡ് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ ആളെന്ന റെക്കോഡിട്ട് തോമസ് [NEWS]26 ഇന്ത്യക്കാർ, നാല് കുവൈറ്റികൾ, മൂന്ന് ബംഗ്ലാദേശികൾ, മൂന്ന് ഈജിപ്തുകാർ എന്നിവർക്ക് നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് ബാധയേറ്റത്. നേരത്തെ ചികിത്സയിൽ ഉണ്ടായിരുന്നവരിൽ ഒരാൾ കൂടി രോഗമുക്തനായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 82 ആയി. നിലവിൽ 335 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ പതിനാറു പേർ തീവ്രപരിചരണവിഭാഗത്തിലാണ്. 911 പേര് നിരീക്ഷണഘട്ടം പിന്നിട്ട് വീടുകളിലേക്ക് മടങ്ങിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.