കോവിഡ് ബാധിതന്റെ പ്രാഥമിക സമ്പർക്കത്തിൽ ആയതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ അറിയിച്ചത്. എന്നാൽ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയായിരുന്നില്ലെന്ന രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കിയത്. കേസ് ഓഗസ്റ്റ് പതിമൂന്നിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഫ്രാങ്കോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
advertisement
TRENDING:'മീഡിയ ഇത്ര സ്ത്രീവിരുദ്ധമോ?' ആരാണ് ഈ ചോദ്യം ചോദിക്കുന്നത്? [NEWS]'പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ?എന്ന് ചോദിച്ച ജയസൂര്യക്ക് ചാക്കോച്ചന്റെ മറുപടി [NEWS]Nepal Prime Minister| 'ശ്രീരാമൻ ഇന്ത്യക്കാരനല്ല, യഥാർത്ഥ അയോധ്യ നേപ്പാളിൽ'; നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമർശം വിവാദമായി [NEWS]
ജലന്ധറിലെ ബിഷപ് ഹൗസ് കണ്ടെയ്‌മെന്റ് സോണിലായതിനാല്‍ തനിക്ക് വരാന്‍ കഴിയില്ല എന്നാണ് ജൂലായ് ഒന്നിന് കേസ് പരിഗണിച്ചപ്പോള്‍ ഫ്രാങ്കോയുടെ അഭിഭാഷകന്‍ അറിയിച്ചത്. എന്നാല്‍ പ്രോസിക്യുഷന്റെ അന്വേഷണത്തില്‍ ബിഷപ് ഹൗസ് സ്ഥിതി ചെയ്യുന്ന സിവില്‍ ലെയ്ന്‍ കണ്ടെയ്‌മെന്റ് സോണില്‍ അല്ലെന്നും വ്യക്തമായി. ഇക്കാര്യം ഇന്നലെ കോടതിയില്‍ ചൂണ്ടിക്കാട്ടിയതോടെ കോടതിയെ കബളിപ്പിച്ച ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്.