'മീഡിയ ഇത്ര സ്ത്രീവിരുദ്ധമോ?' ആരാണ് ഈ ചോദ്യം ചോദിക്കുന്നത്?

Last Updated:

മറിയം റഷീദയും ഫൗസിയ ഹസനും നായികമാരോ വില്ലത്തിമാരോ ആയി അപസർപ്പക കഥകൾ രചിച്ചു വിട്ട മാധ്യമ ചരിത്രം വായിച്ചിട്ടും വായിച്ചിട്ടും മതിവരാതിരുന്നവർ തന്നെയാണ് മീഡിയ ഇപ്പോഴും എന്തുകൊണ്ടാണ് ഇക്കിളി കഥകളിലും പൈങ്കിളി തലക്കെട്ടുകളിലും വിരാജിക്കുന്നതെന്ന് ചോദിക്കുന്നത്.

അപർണ കുറുപ്പ്
എൻഐഎ അറസ്റ്റ് ചെയ്ത സമയത്തെടുത്ത സ്വപ്നയുടെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളിൽ പറന്നു നടന്ന ശരിക്കുള്ളതും ഫോട്ടോഷോപ്പ്ഡ് ആയതുമായ പല ഫോട്ടോകളുടെയും ഗ്ലാമർ ക്വാഷിയെൻറുമായി മാച്ചാകാത്തതായിരുന്നു സ്വർണ്ണക്കടത്ത് കേസിലെ ട്വിസ്റ്റ്. നിരാശ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളും ട്രോളുകളുമായി ഒഴുകി. ഫ്ലിപ്പ്കാർട്ടിൽ ഓർഡർ ചെയ്ത പ്രൊഡക്ടുമായി താരതമ്യപ്പെടുത്തിയ ട്രോളുകൾ വാട്സ പ് ഫോർവേർഡിങായി കിട്ടാത്തവരുണ്ടാകില്ല. അത് വായിച്ചുതള്ളിയോ അതോ അതിലുള്ള വളരെ വ്യക്തമായ ആശയത്തെ മനസിലാക്കുന്നില്ലെന്ന് കരുതി അവഗണിച്ചോ? അതാണ്  ഒന്നാംതരം സ്ത്രീവിരുദ്ധത.
advertisement
അങ്ങനെയുള്ള സിനിമാ ഡയലോഗുകൾക്ക് മുകളിൽ ഹാസ്യമെന്നും ഹീറോയിസമെന്നും ലേബൽ ചാർത്തി ആഘോഷിച്ചു വന്നിരുന്ന സമൂഹമാണ്. ആ സമൂഹത്തിന് അതൊക്കെ ട്രോളും തമാശയുമാണ്. സ്വപ്നയുടെ വീഡിയോ ക്ലിപ്പ് തപ്പി നടന്നിരുന്നവരുടെ ആകാംക്ഷയും ഇതോടെ തെല്ലൊന്ന് ശമിച്ചിരിക്കണം .
പിന്നെ എന്തുകൊണ്ടാണ് മീഡിയ ഇത്ര സ്ത്രീവിരുദ്ധമാണോ, എന്ന വിഷയത്തിൽ കൊണ്ടു പിടിച്ച ചർച്ച നടത്തുന്നത് ? സംഭവം എത്ര സിമ്പിളാണ്, നമ്മളും ആ പകൽ മാന്യതയുടെ വക്താക്കളാണ് .
മറിയം റഷീദയും ഫൗസിയ ഹസനും നായികമാരോ വില്ലത്തിമാരോ ആയി അപസർപ്പക കഥകൾ രചിച്ചു വിട്ട മാധ്യമ ചരിത്രം വായിച്ചിട്ടും വായിച്ചിട്ടും മതിവരാതിരുന്നവർ തന്നെയാണ് മീഡിയ ഇപ്പോഴും എന്തുകൊണ്ടാണ് ഇക്കിളി കഥകളിലും പൈങ്കിളി തലക്കെട്ടുകളിലും വിരാജിക്കുന്നതെന്ന് ചോദിക്കുന്നത്.
advertisement
You may also like: 'അതിനെന്തിനാ നമ്മള് വേവലാതിപ്പെടുന്നത്? കാര്യങ്ങൾ നല്ല സ്പീഡിൽത്തന്നെ നീങ്ങുകയല്ലേ?' മുഖ്യമന്ത്രി [NEWS]യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും നിർമ്മിച്ചു; സ്വപ്നയെയും സരിത്തിനെയും എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു [NEWS] സ്വർണം കടത്തിയത് ഭീകര പ്രവര്‍ത്തനത്തിന്; ജൂവലറികൾക്കു വേണ്ടിയല്ല; കോടതിയിൽ NIA [NEWS]
എത്ര പുരോഗമനം പറയുന്ന കാലത്താണെന്ന് അവകാശപ്പെട്ടിട്ടും സ്ത്രീവിരുദ്ധമായ വാർത്തകൾ വേണ്ടെന്ന് വയ്ക്കുമെന്ന് പറയാൻ മീഡിയക്ക് കഴിയാത്തത് അത് പ്രതിഫലിക്കുന്ന സമൂഹത്തിന് മേൽപ്പറഞ്ഞ കാര്യം കഴിയാത്തതുകൊണ്ട് തന്നെയാണ് .
advertisement
സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതിക്കായി തെരച്ചിൽ നടത്തിയ സമയം മുതൽ ഈ വിമർശനാത്മകമായ ചോദ്യങ്ങൾക്ക് മുന്നിലാണ് മീഡിയ, പ്രത്യേകിച്ച് ന്യൂസ് ചാനലുകൾ. ഈ ചോദ്യങ്ങൾ ചോദിക്കുന്നത് ആരാണ് ? കേരള സമൂഹമോ അതോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ?
ജോസ് തെറ്റയിലിനെതിരെയുയർന്ന ലൈംഗിക ആരോപണവുമായി മുഖം വെളിപ്പെടുത്താതെ പരാതിക്കാരിയായ സ്ത്രീ നടത്തിയ വെളിപ്പെടുത്തലുകൾ. പിന്നെ സരിത എസ് നായരുടെ നേരിട്ടുള്ള വെളിപ്പെടുത്തലുകൾ. ന്യൂസ് ചാനലുകളുടെ റേറ്റിങ് റോക്കറ്റ് വേഗത്തിൽ ഉയർത്തിയ രണ്ട് കേസുകളാണ് . പ്രിയപ്പെട്ട സീരിയലുകൾ പോലും മാറ്റി വച്ച് മലയാളി വാർത്താ ചാനലുകൾ മാത്രം കുത്തിയിരുന്ന് കണ്ട ദിവസങ്ങൾ . സി ഡിക്കായി പരക്കം പായാൻ മാധ്യമങ്ങളെ പ്രേരിപ്പിച്ചത് ആ ഉയർന്ന 'ഡിമാൻ്റ് ' തന്നെയാണ്. രാഷ്ട്രീയവും ബ്യൂറോക്രസിയും കലർന്ന ആരോപണങ്ങളിലേയ്ക്ക് 'ഒരു സ്ത്രീയുടെ ചേരുവ'(ആ ശൈലി പോലും സ്ത്രീവിരുദ്ധമാണ് ) കൂടി ചേരുമ്പോൾ കൃത്യമാകുന്ന 'ഡിമാൻ്റ്' . അത് പക്ഷെ മീഡിയയോ ചാനലുകളോ വാർത്തെടുത്തതല്ല. ആ മോൾഡ് ശരാശരി മലയാളിയുടെ രുചിക്കിണങ്ങുന്നതാണ്. അതാകട്ടെ കൃത്യമായി വർഷങ്ങൾ കൊണ്ടും തലമുറകൾ കൊണ്ടും ഈ പൊതുസമൂഹം മെനഞ്ഞെടുത്ത് വച്ചതും.
advertisement
സോളാർ വിഷയത്തിലെ നിലപാട് എത്ര തവണ വിമർശിക്കപ്പെട്ടു. ചർച്ച ചെയ്യപ്പെട്ടു. എന്നിട്ടും ആ മോൾഡിൽ നിന്ന് മാറാൻ കഴിയാത്തത് എന്തുകൊണ്ടാണ് ? ഉത്തരവും ഇതുതന്നെ. യഥാ രാജാ തഥാ പ്രജാ.
രാഷ്ട്രീയ പ്രബുദ്ധരാണെന്ന് അവകാശപ്പെടുന്ന സമൂഹം കൂടിയാണ് ജനകീയ വിഷയങ്ങൾ പോലും ചർച്ച ചെയ്യപ്പെടുമ്പോൾ താഴ്ത്താനോ പുകഴ്ത്താനോ രാഷ്ട്രീയപരമായ ഒന്നുമില്ലെങ്കിൽ താത്പര്യമില്ലാതാകുന്ന ഭൂരിപക്ഷ സമൂഹമാണ്. അത് വ്യക്തമായി അറിയുന്ന മാധ്യമങ്ങൾ പാത്രമറിഞ്ഞു മാത്രമാണ് വിളമ്പുന്നത് .
വിമർശിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇതേ ഡിമാൻറിനെ അനോണിമിറ്റിയിലൂടെ മാർക്കറ്റ് ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ വിജയിച്ച ഇടവും !
advertisement
കോവിഡ് കാലത്തും രോഗത്തേക്കാൾ രാഷ്ട്രീയം ചർച്ച ചെയ്യപ്പെട്ട നാടാണിത്. സരിത് വെറും സരിത്തും സ്വപ്ന സ്വപ്നസുന്ദരിയും ആകുന്നതിൽ ചേസിങ് റൂമുകൾ മാത്രമല്ല ഈ നാടും കുറച്ചു ദിവസം ആശ്വാസം കണ്ടിട്ടുണ്ടെന്നത് മൂന്ന് തരം.
ഫോട്ടോ റിയാൽറ്റിയും എക്സ്പെക്ടേഷനും തമ്മിൽ ചേരാത്തതിൽ ട്രോളുകൾ വന്നാലും ആശ്വാസമാണ്, അതൊരു അർദ്ധവിരാമമാണല്ലോ . അത്രയും ആശ്വാസം.
കേസും ഉന്നത ഇടപെടലും അന്വേഷിക്കപ്പെടട്ടെ. അപസർപ്പക കഥകളുടെ ഡിജിറ്റൽ വകഭേദങ്ങൾക്ക് ചെറിയ ഇടവേള വരട്ടെ. സ്ത്രീ ശരീരത്തിൻ്റെ അഴകളവുകളിൽ നിന്ന് മാധ്യമ ചർച്ചകളും സമൂഹത്തിൻ്റെ ഒളിഞ്ഞുനോട്ടവും മാറി നിൽക്കട്ടെ .
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'മീഡിയ ഇത്ര സ്ത്രീവിരുദ്ധമോ?' ആരാണ് ഈ ചോദ്യം ചോദിക്കുന്നത്?
Next Article
advertisement
Robo Shankar| തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ കുഴഞ്ഞുവീണു മരിച്ചു
തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ കുഴഞ്ഞുവീണു മരിച്ചു
  • റോബോ ശങ്കർ 46-ആം വയസ്സിൽ ചെന്നൈയിൽ കുഴഞ്ഞുവീണു മരിച്ചു. ടെലിവിഷൻ ഷൂട്ടിംഗിനിടെ കുഴഞ്ഞുവീണു.

  • മാരി, വിശ്വാസം, സിംഗം 3, കോബ്ര, പുലി തുടങ്ങിയ സിനിമകളിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

  • മിമിക്രി കലാകാരനായ ശങ്കർ സ്റ്റേജിൽ യന്ത്രമനുഷ്യനെ അനുകരിച്ചാണ് റോബോ ശങ്കർ എന്നപേരു ലഭിച്ചത്.

View All
advertisement