TRENDING:

Covid 19| മന്ത്രി എ.കെ. ബാലന് കോവിഡ് സ്ഥിരീകരിച്ചു

Last Updated:

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മന്ത്രി എ കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു.  ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.
advertisement

Also Read- Covid 19 | 65 വയസ്സിന് മുകളിലുള്ളവർ ഉത്സവങ്ങളിൽ പങ്കെടുക്കരുത്

മന്ത്രി ബാലൻ നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ മന്ത്രിമാരായ ഇ പി ജയരാജൻ, തോമസ് ഐസക്, വി എസ് സുനിൽ കുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Also Read- Covid Vaccine | വാക്സിൻ വിതരണം അടുത്ത ആഴ്ച മുതൽ; പൂർണ സജ്ജമെന്ന് കേന്ദ്രം

advertisement

ചൊവ്വാഴ്ച  5615 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട് 175, ഇടുക്കി 131, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍  രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| മന്ത്രി എ.കെ. ബാലന് കോവിഡ് സ്ഥിരീകരിച്ചു
Open in App
Home
Video
Impact Shorts
Web Stories