TRENDING:

Covid 19 | തിരുവനന്തപുരത്തെ രോഗവ്യാപനം: കൂടുതൽ ആശുപത്രികൾ കോവിഡ് ആശുപത്രിയാക്കുന്നു

Last Updated:

നഗരത്തിലെ നാല് ആശുപത്രികൾ പൂർണമായും കോവിഡ് ചികിത്സക്കായി മാറ്റിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. മരണവും സമ്പർക്കവ്യാപനവും കൂടിയ സാഹചര്യത്തിലും മെഡിക്കൽ കൊളേജ് ഉൾപ്പെടെ ആറ് ആശുപത്രികളിൽ കോവിഡ് ചികിത്സ നടത്തി പോന്നിരുന്നു.
advertisement

ഇപ്പോൾ മറ്റ് രോഗങ്ങൾക്ക് ചികിത്സയ്ക്ക് എത്തുന്നവരിലേയ്ക്കും ആശുപത്രിയിൽ നിന്ന് രോഗം പകരുന്നതിനാൽ കൂടുതൽ ആശുപത്രികൾ കോവിഡ് ആശുപത്രിയാക്കി മാറ്റുകയാണ്. നഗരത്തിലെ നാല് ആശുപത്രികൾ പൂർണമായും കോവിഡ് ചികിത്സക്കായി മാറ്റിയിട്ടുണ്ട്.

ജനറൽ ആശുപത്രി, പേരൂർക്കട ഇ.എസ്.ഐ. ആശുപത്രി, എസ്.എ.ടി.,  പൂജപ്പുര ആയൂർവേദ ആശുപത്രി എന്നിവയാണ് കോവിഡ് ആശുപത്രികൾ ആക്കിയത്.

TRENDING:കുറ്റപത്രം സമർപ്പിച്ചിട്ടും ആർക്കാണ് റിട്രോഗ്രേഡ് അംനീഷ്യ? കെ.എം. ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം[NEWS]സ്വർണക്കടത്ത് മാത്രമല്ല പ്രളയ ദുരിതാശ്വാസത്തിലും തട്ടിപ്പ്; യു.എ.ഇ സഹായത്തിൽ നിന്നും സ്വപ്ന തട്ടിയെടുത്ത‌ത് കോടികൾ[NEWS]മ'ബാലഭാസ്കറിന്റേത് അപകട മരണമെന്ന് മൊഴി നൽകിയ ഡ്രൈവർക്ക് കോൺസുലേറ്റ് വഴി യു.എ.ഇയിൽ ജോലി'[NEWS]

advertisement

പൂർണ്ണമായും കോവിഡ് ആശുപത്രികളാക്കിയവയിൽ നാലെണ്ണം ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ടിയുള്ളതാണ്. ജനറൽ ആശുപത്രിയിൽ എല്ലാ വിഭാഗത്തിൽ നിന്നുള്ള രോഗികളെയും ചികിത്സിക്കും.

പേരൂർക്കട ഇ.എസ്.ഐ., പൂജപ്പുര ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ ആറുമാസം കഴിഞ്ഞുള്ള ഗർഭാവസ്ഥയിലെ സ്ത്രീകളെ പ്രവേശിപ്പിക്കും. ആറുമാസം വരെയുള്ള ഗർഭിണികൾക്ക്‌ പൂജപ്പുര ആയുർവേദ ആശുപത്രിയിലാണ് ചികിത്സ.

തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലും, എസ്.എ.ടി., ഫോർട്ട് ആശുപത്രികളിൽ പ്രസവ ചികിത്സ നടക്കും.

ജനറൽ ആശുപത്രിയിൽ ഒൻപതാം വാർഡ് ഒഴിവാക്കിയിട്ടുണ്ട്. നോക്കാൻ ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട് വിവിധ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരാണ് ഒൻപതാം വാർഡിലുള്ളത്. ഈ വാർഡിലേയ്ക്ക് പോകാൻ പ്രത്യേകം വഴിയും നൽകിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | തിരുവനന്തപുരത്തെ രോഗവ്യാപനം: കൂടുതൽ ആശുപത്രികൾ കോവിഡ് ആശുപത്രിയാക്കുന്നു
Open in App
Home
Video
Impact Shorts
Web Stories