തിരുവനന്തപുരം, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും വൈറസിന്റെ കൂടുതൽ അപകടകാരിയായ ഇന്ത്യൻ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ വകഭേദത്തിൽ വ്യാപന തീവ്രതയും, രോഗ തീവ്രതയും ഒര് പോലെ കൂടുതലാണ്. കോട്ടയത്ത് 30 ശതമാനവും, ആലപ്പുഴയിൽ 13 ശതമാനവും , പാലക്കാട് 17 ശതമാനവുമാണ് ഇന്ത്യൻ വകഭേദം. പത്തനംതിട്ടയിലും ഇന്ത്യൻ വകഭേദ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തി.
Also Read സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം
സംസ്ഥാനത്ത് തീവ്ര വ്യാപനശേഷിയുള്ള യുകെ വകഭേദവും കൂടുതലാണ്. കണ്ണൂർ കാസർകോഡ് ജില്ലകളിൽ 70 ശതമാനത്തിന് മുകളിലാണ് യുകെ വകഭേദ വൈറസിന്റെ സാനിധ്യം. പാലക്കാട്, വയനാട് ജില്ലകളിലാണ് ദക്ഷാഫ്രിക്കൻ വകഭേദം കൂടുതൽ കണ്ടെത്തിയത്.
advertisement
Also Read 18 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്ക് ഇന്ന് മുതല്‍ വാക്സിൻ രജിസ്ട്രേഷൻ; മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ
ജനിതകമാറ്റം വന്ന വൈറസിന്റെ അതിവ്യാപനം രൂക്ഷമായ സാഹചര്യത്തിലേയ്ക്ക് സംസ്ഥാനത്തെ എത്തിച്ചേക്കുമെന്ന് ആശങ്ക. വിവിധ സ്ഥലങ്ങളിൽ നടന്ന പഠനങ്ങളിൽ വൈറസിന്റെ ഇന്ത്യൻ വകഭേദമാണ് കൂടുതൽ അപകടകാരായി കണക്കാക്കുന്നത്. ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ മൂന്ന് വകഭേദങ്ങളും ഒര് പോലെ രോഗ വ്യാപന തീവ്രത വർദ്ധിപ്പിക്കും. യുകെ, ദക്ഷിണാഫ്രിക്കൻ വകഭേദത്തെക്കാൾ, ശാരീരിക ബുദ്ധിമുട്ടുകൾ ഇന്ത്യൻ വകഭേദം സംഭവിച്ച വൈറസ് ഉണ്ടാക്കിയേക്കും.
Also Read 24 മണിക്കൂറിനുള്ളിൽ മരിച്ചത് 3,293 പേർ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3,60,960
രോഗികളുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി മരണ നിരക്കും ഉയരും. ആരോഗ്യ മേഖലയ്ക്ക് താങ്ങാൻ അധികമായി രോഗികൾ ഉയർന്നാൽ ചികിത്സയും ബുദ്ധിമുട്ടാകും. ജനതികമാറ്റം വന്ന വൈറസിനെയും വാക്സിൻ പ്രതിരോധിക്കും. എന്നാൽ
ഡബിൾ മ്യൂട്ടൻ്റിന്റ് എന്ന് അറിയപ്പെടുന്ന ഇന്ത്യൻ വകഭേദം ചില കേസുകളിൽ വാക്സിനെ മറികടക്കുന്നുണ്ട്.അതിനാൽ വാക്സിൻ സ്വീകരിച്ചവരും കോവിഡ് മാർഗനിർദേശം കൃത്യമായി പാലിക്കേണ്ടി വരും.