18 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്ക് ഇന്ന് മുതല്‍ വാക്സിൻ രജിസ്ട്രേഷൻ; മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

Last Updated:

ആരോഗ്യസേതു ആപ്, www.cowin.gov.in, www.umang.gov.in എന്നീ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം.

ന്യൂഡല്‍ഹി: പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ ആരംഭിക്കും. ആരോഗ്യസേതു ആപ്, www.cowin.gov.in, www.umang.gov.in എന്നീ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷന്റെ മൂന്നാം ഘട്ടം മേയ് 1 ന് ആരംഭിക്കും. ഇവർക്കുള്ള മാർഗരേഖയും ആരോഗ്യ വകുപ്പ് പുറത്തിറക്കും. രോഗികൾക്കായിരിക്കും മുൻഗണന എന്നാണ് സൂചന. കഴിഞ്ഞ ദിവസം 2,20,000 ഡോസ് കോവിഷീൽഡ് വാക്സീൻ കൂടി എത്തിയതോടെ 2,79,275 ഡോസ് വാക്സീൻ സ്റ്റോക്കുണ്ട്.
മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്ട്രേഷനായി പാലിക്കേണ്ടത്. മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിച്ചു തുടങ്ങുക. സ്വകാര്യ ആശുപത്രികളില്‍ നിന്ന് പണം നല്‍കിയും ലഭ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് സൗജന്യമായും വാക്‌സിന്‍ ലഭിക്കും.
രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ
advertisement
1. cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
2. 'സ്വയം രജിസ്റ്റർ ചെയ്യുക / പ്രവേശിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക
3. നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ നൽകുക.
4. തുടർന്ന്, നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും, നൽകിയിരിക്കുന്ന സ്ഥലത്ത് ഒടിപി നൽകുക.
5. നിങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ആവശ്യമുള്ള തീയതിയിലും സമയവും നല്‍കുക.
നിങ്ങളുടെ കോവിഡ് -19 വാക്സിനേഷൻ പൂർത്തിയായ ശേഷം, ഒരു റഫറൻസ് ഐഡി ലഭിക്കും, അതിലൂടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.
advertisement
രജിസ്‌ട്രേഷനായി ഈ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം
  •  ആധാർ കാർഡ്
  • പാൻ കാർഡ്
  • വോട്ടർ ഐഡി
  •   ഡ്രൈവിങ് ലൈസന്‍സ്
  • തൊഴിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ ഇൻഷുറൻസ് സ്മാർട് കാർഡ്
  • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം തൊഴിൽ കാർഡ്
  • പാസ്‌പോർട്ട്
  • ബാങ്ക് / തപാൽ ഓഫിസ് നൽകുന്ന പാസ്ബുക്കുകൾ
പെൻഷൻ പ്രമാണം
  • സർക്കാർ / പബ്ലിക് ലിമിറ്റഡ് കമ്പനികൾ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ്
  • advertisement
    സ്ലോട്ടുകൾ നോക്കുമ്പോൾ കാണുന്നില്ലെന്നു കരുതി തീർന്നു എന്നല്ല അർഥം. ഏതു സമയത്താണ് ഓരോ കേന്ദ്രവും ഈ വിവരം അപ്ഡേറ്റ് ചെയ്യുന്നതെന്ന് അവ്യക്തമായതിനാൽ ഇടയ്ക്കിടയ്ക്ക് പോർട്ടൽ പരിശോധിക്കേണ്ടി വരും. പിൻകോഡ് നൽകി കേന്ദ്രം പരിശോധിക്കുന്നതിനു പകരം 'Search by District' എന്ന നൽകിയാൽ ജില്ലയിലെ കൂടുതൽ കേന്ദ്രങ്ങളിൽ സ്ലോട്ട് ഉണ്ടോയെന്നറിയാം.
    മൊബൈൽ ഫോണിലെ വെബ് ബ്രൗസറിൽ കോവിൻ പോർട്ടൽ ലോഗിൻ ചെയ്ത് 'Book Appointment for vaccination' എന്ന ഭാഗത്ത് 'Search By District' ഓപ്ഷൻ എടുത്തു നിങ്ങളുടെ ജില്ല നൽകി സെർച് ചെയ്യുക. ഈ ടാബ് മിനിമൈസ് ചെയ്ത ശേഷം ഇടയ്ക്കിടയ്ക്ക് തുറന്ന് 'Search' ഓപ്ഷൻ നൽകിയാൽ ഏതെങ്കിലും സെന്ററുകൾ സ്ലോട്ട് അപ്ഡേറ്റ് ചെയ്താൽ അറിയാനാകും.
    മലയാളം വാർത്തകൾ/ വാർത്ത/Corona/
    18 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്ക് ഇന്ന് മുതല്‍ വാക്സിൻ രജിസ്ട്രേഷൻ; മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ
    Next Article
    advertisement
    'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
    'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
    • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

    • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

    • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

    View All
    advertisement