കഴിഞ്ഞ ദിവസം മകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എംപിയും ഭാര്യയും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരായത്. എല്ലാവരും വീട്ടില്‍ ചികിത്സയിലാണ്. എം പി ഓഫീസ് താൽക്കാലികമായി അടച്ചു.
അതേസമയം, കോവിഡ് ബാധിതനായ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു. നിലവിൽ ആശുപത്രിയിൽ തന്നെയാണ് വിഎസ് കഴിയുന്നത്.
പിതാവിന്റെ സുഖവിവരങ്ങൾ ആരാഞ്ഞുകൊണ്ട് നിരവധി പേർ വിളിക്കുന്നുണ്ട്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്ന് വിഎസ്സിന്റെ മകൻ വിഎ അരുൺകുമാർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. അതേസമയം, വിഎസ്സിന് പിന്നാലെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.
advertisement
Also Read-Covid 19| കേരളത്തിൽ ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19; രോഗമുക്തി നേടിയവര്‍ 21,324
കേരളത്തിൽ ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Also Read-Covid 19 | കോവിഡ് വ്യാപനം; കര്‍ണാടക, തമിഴ്‌നാട് ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കേരളം
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,85,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,77,086 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8430 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1124 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 2,47,227 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
