Covid 19 | കോവിഡ് വ്യാപനം; കര്‍ണാടക, തമിഴ്‌നാട് ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കേരളം
- Published by:Karthika M
 - news18-malayalam
 
Last Updated:
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടക്കാന്‍ ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ഡബിള്‍ ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാണ്.
വയനാട് : കോവിഡ് (Covid 19) വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്, കര്‍ണാടക ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കേരളം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടക്കാന്‍ ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ഡബിള്‍ ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാണ്.
തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. കര്‍ണാടക അതിര്‍ത്തികളായ ബാവലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റുകളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും.
ചെക്ക്‌പോസ്റ്റുകളില്‍ ഡ്യൂട്ടിയെടുക്കുന്ന ജീവനക്കാര്‍ ജോലി കൃത്യമായി നിര്‍വഹിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍ ഉറപ്പാക്കണം. ഇതിന് പുറമേ ചെക്ക്‌പോസ്റ്റുകളിലെ പൊലീസ് സേവനം ജില്ല പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ വിലയിരുത്തും.
അതിര്‍ത്തി ഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇളവ് നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ ദിവസവും അതിര്‍ത്തി കടന്ന് ജോലിക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്ര പാസ് നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
advertisement
ഓരോ ആഴ്ചയും കോവിഡ് കേസുകൾ വർദ്ധിക്കുന്നു; യാത്രാ നിരോധനം ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് -19ന്റെ (Covid 19) പുതിയ വകഭേദമായ ഒമിക്രോണിനെ (Omicron) കണ്ടെത്തിയതോടെ വിവിധ രാജ്യങ്ങൾ വീണ്ടും യാത്രാ വിലക്കുകൾ ഏർപ്പെടുത്താൻ നിർബന്ധിതരായി. അതിർത്തികൾ വഴി വൈറസ് പടരുന്നത് തടയാൻ ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നടപടി ഇപ്പോൾ അപ്രസക്തമായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ ലോകാരോഗ്യ സംഘടന (WHO) ഇത്തരം നിരോധനങ്ങൾ ഫലപ്രദമല്ലെന്ന് വ്യക്തമാക്കിയിരുന്നു.
advertisement
അന്താരാഷ്ട്ര യാത്രാ നിരോധനങ്ങൾ രാജ്യങ്ങളിൽ സാമ്പത്തികവും സാമൂഹികവുമായ സമ്മർദ്ദം മാത്രമേ സൃഷ്ടിക്കൂവെന്നും കേസുകളുടെ എണ്ണം കുറയ്ക്കുന്നതിൽ ഒരു വ്യത്യാസവും വരുത്തുന്നില്ലെന്നും ലോകാരോഗ്യ സംഘടന ബുധനാഴ്ച വീണ്ടും വ്യക്തമാക്കി. ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം നിയന്ത്രിക്കുന്നതിൽ യാത്രാ നിയന്ത്രണങ്ങൾ പോലുള്ള നടപടികൾ ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ടതായി സംഘടന ഒരു യോഗത്തിൽ പറഞ്ഞു.
Also Read- Covid 19 | 12-14 വയസ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കാൻ വൈകുന്നത് എന്തുകൊണ്ട്?
പല രാജ്യങ്ങളിലും വാക്‌സിനുകളുടെ ലഭ്യതയില്ലായ്മ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് തന്നെ വിദേശത്ത് നിന്ന് വരുന്നവരിൽ നിന്ന് കോവിഡ് (COVID -19) വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടരുതെന്നും ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ, മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് സാമ്പത്തിക ബാധ്യത വരുത്താത്ത വിധത്തിൽ കോവിഡ് ടെസ്റ്റുകളും ക്വാറന്റൈനും സംബന്ധിച്ച് മാർഗനിർദേശങ്ങൾ ഉണ്ടായിരിക്കണമെന്നും രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
Location :
First Published :
January 22, 2022 8:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് വ്യാപനം; കര്‍ണാടക, തമിഴ്‌നാട് ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കേരളം


