ഒരു വ്യക്തി മാത്രം കാർ ഓടിക്കുകയാണെങ്കിൽ മാസ്ക് ധരിക്കണമെന്ന് നിർദ്ദേശിക്കുന്നില്ല. കൂടാതെ ഒരു ഗ്രൂപ്പായി വ്യായാമം ചെയ്യുകയാണെങ്കിൽ, മാസ്ക് ആവശ്യമാണ്. ഒറ്റയ്ക്ക് സൈക്ലിംഗ് നടത്തുകയാണെങ്കിലും മാസ്ക് ധരിക്കാൻ നിർദ്ദേശമില്ല- ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.
ഗ്രൂപ്പായി വ്യായാമം ചെയ്യുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും രാജേഷ് ഭൂഷൺ പറഞ്ഞു. രണ്ടോ അതിലധികമോ പേരടങ്ങുന്ന ഗ്രൂപ്പായി വ്യായാമം ചെയ്യുമ്പോൾ പരസ്പരം രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
advertisement
അതേസമയം പൊതുസ്ഥലത്ത് വാഹനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കാൻ ഡിഡിഎംഎ നിർദേശം നൽകിയിട്ടുണ്ടെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കുന്നു. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും പൊതു സ്ഥലമായിട്ടാണ് കരുതുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.