TRENDING:

COVID 19| രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു; ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 207 പേർക്ക്

Last Updated:

189 പേരും കേരളത്തിന് പുറത്ത് നിന്ന് വന്നവരാണ്. കഴിഞ്ഞ രണ്ട് ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത് 104 പേർക്കാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഒരാഴ്ചയ്ക്കിടെ 207 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 189 പേരും കേരളത്തിന് പുറത്ത് നിന്ന് വന്നവരാണ്. കഴിഞ്ഞ രണ്ട് ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത് 104 പേർക്കാണ്.
advertisement

കോവിഡ് രോഗികളുടെ എണ്ണം റെക്കോർഡുകൾ മറികടന്ന് കുതിക്കുകയാണ്. പുറത്ത് നിന്ന് മലയാളികൾ തിരികെ എത്തി മുന്ന് ആഴ്ച പൂർത്തിയാകുമ്പോൾ പുതുതായ് രോഗം റിപ്പോർട്ട് ചെയ്തത് 287 പേർക്കാണ്. ഇതിൽ 275 പേരും ചികിത്സയിലുണ്ട്. ഒരു മരണവും സംഭവിച്ചു. മടങ്ങിയെത്തിയവരിൽ 241 പേർക്കാണ് ‌ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

TRENDING:ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണിപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ [NEWS]'പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ [NEWS]Eid-ul-Fitr 2020: നോമ്പിന്‍റെ വിശുദ്ധിയിൽ വിശ്വാസികൾ; ഇന്ന് ഈദുൽ ഫിത്തർ; സമ്പൂർണ ലോക്ക്ഡൗണിൽ ഇളവ് [NEWS]

advertisement

46 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം പകർന്നു. ഇതിൽ 11 പേർ ആരോഗ്യ പ്രവർത്തകർ ആണ്. ഇനിയും രോഗബാധിതരുടെ എണ്ണം കൂടുമെന്ന് തന്നെയാണ് കരുതുന്നത്. വ്യോമ, നാവിക മാർഗങ്ങളിലൂടെ 88,640 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചെത്തിയത്. ‌

പരിശോധനകളുടെ എണ്ണവും കേരളം ഉയർത്തി. കഴിഞ്ഞ ദിവസം മാത്രം 2026 സാമ്പിളുകളാണ് പരിശോധിച്ചത്. മൂന്ന് ദിവസം കൊണ്ട 5686 സാമ്പിളുകൾ പരിശോധിച്ചു. രോഗ സാധ്യത കൂടുതലുള്ള മുൻഗണന വിഭാഗത്തിനിടയിൽ 7672 പേരുടെ സാമ്പിളുകളും പരിശോധിച്ചു. സമ്പർക്കത്തിലൂടെ രോഗം പകർന്നവരിൽ ആരോഗ്യപ്രവർത്തകരുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു; ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 207 പേർക്ക്
Open in App
Home
Video
Impact Shorts
Web Stories