• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ

'പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ

മദ്യം വിൽക്കുന്നില്ല. സാമൂഹ്യ അകലം പാലിച്ച് മദ്യം വാങ്ങാൻ ആളുകളെ സഹായിക്കുക എന്നുള്ളത് മാത്രമാണ് ബെവ് ക്യൂവിൽ നിക്ഷിപ്തമായിരിക്കുന്നത്.

News 18

News 18

  • News18
  • Last Updated :
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ കുടിയൻമാർ ഒരു ആപ്പിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. കൊച്ചി ആസ്ഥാനമായുള്ള ഫെയർകോഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ബെവ് ക്യൂ ആപ്പ് രൂപകൽപന ചെയ്യുന്നത്. ആപ്പ് വരാൻ വൈകുന്നതോടെ കുടിയൻമാർ ഇപ്പോൾ ദേഷ്യം തീർക്കുന്നത് ഫെയർകോഡ് ടെക്നോളജീസിന്റെ ഫേസ്ബുക്ക് പേജിലാണ്.

കൊറോണ കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ബവ്റിജസ് ഔട്ട്ലെറ്റുകളും അടച്ചു. ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയെങ്കിലും മദ്യശാലകൾ തുറക്കുമ്പോൾ സാമൂഹ്യ അകലം പാലിക്കേണ്ടതുണ്ട്. ഇത് ഉറപ്പ് വരുത്താനാണ് ബെവ് ക്യു ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ആപ്പിലെ പോരായ്മകൾ പരിഹരിച്ച് ഗൂഗിളിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ആപ്പ് നിലവിൽ വരും.

You may also like:ലോക്ക്ഡൗണിൽ വിശപ്പ് സഹിക്കാനാകാതെ ചെയ്ത നെഞ്ച് തകർക്കും കാഴ്ച [NEWS]മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പോയ ശ്രമിക് ട്രെയിൻ എത്തിയത് ഒഡീഷയിൽ [NEWS]SSLC, PLUS2 പരീക്ഷ മുന്നൊരുക്കങ്ങൾ; ഇത്തവണ പരീക്ഷയ്ക്ക് മാസ്ക്, സാനിറ്റൈസർ, സോപ്പ്, വെള്ളം [NEWS]

മദ്യവിൽപനയുടെ കാര്യത്തിൽ ഗൂഗിളിന്റെ നിലപാടെന്ത് ?

ഗൂഗിൾ പ്ലേ സ്റ്റോറിന്റെ പോളിസി അനുസരിച്ച് പുകയിലയും മദ്യവും ഓൺലൈൻ ആയി വിൽക്കാൻ കഴിയില്ല. ഗൂഗിൾ ഡെവലപ്പർ പോളിസി സെന്ററിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുകയിലയും മദ്യവും സംബന്ധിച്ചുള്ള ഗൂഗിളിന്റെ നയം വ്യക്തമാക്കൽ തുടങ്ങുന്നത് ഇങ്ങനെ.''പുകയില (ഇ-സിഗരറ്റ് ഉൾപ്പെടെ) അല്ലെങ്കിൽ‌ മദ്യം എന്നിവയുടെ നിരുത്തരവാദപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ആപ്ലിക്കേഷനുകൾ‌ ഞങ്ങൾ‌ അനുവദിക്കുന്നില്ല.'

സാധാരണ ലംഘനങ്ങളുടെ ഉദാഹരണങ്ങൾ ഇതാ:

പ്രായപൂർത്തിയാകാത്തവർക്ക് മദ്യം അല്ലെങ്കിൽ പുകയില എന്നിവ വിൽക്കുന്നതും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും.
പുകയിലയുടെ ഉപയോഗം സാമൂഹിക, ലൈംഗിക, പ്രൊഫഷണൽ, ബുദ്ധിപരമായ, കായികപരമായ കഴിവുകൾ മെച്ചപ്പെടുത്തുമെന്നുള്ള സൂചിപ്പിക്കൽ നൽകുന്നത്.
അമിതമായ മദ്യപാനത്തെ അനുകൂലമായി ചിത്രീകരിക്കുന്നത് അല്ലെങ്കിൽ മത്സര മദ്യപാനത്തിന്റെ അനുകൂലമായ ചിത്രീകരണം ഉൾപ്പെടെ.

മദ്യവിൽപനയുടെയും പുകയില വിൽപനയുടെയും കാര്യത്തിൽ ഗൂഗിളിന്റെ നയമാണ് മേൽ വ്യക്തമാക്കിയിരിക്കുന്നത്.

ഗൂഗിളിന്റെ പ്ലേസ്റ്റോർ പോളിസി ബെവ് ക്യൂവിന് തടസമാകുമോ ? എന്താണ് ബെവ് ക്യൂ ?

ബെവ് ക്യൂ ഒരു ആപ്ലിക്കേഷൻ ആണ്. ജി പി എസ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ആപ്പിന്റെ പ്രവർത്തനം. ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യുമ്പോൾ നമ്മൾ സ്വന്തമാക്കുന്നത് വിർച്വൽ ക്യൂവിൽ ഒരു ഇടമാണ്. ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഉപഭോക്താവിന് അയാളുടെ ഏറ്റവും സമീപത്തുള്ള ബാർ, ബെവ്കോ ഔട്ട്ലെറ്റ്, കൺസ്യൂർഫെഡ്, ബീയർ ആൻഡ് വൈൻ പാർലർ എന്നിവിടങ്ങളിൽ ഏതെങ്കിലുമൊന്നിൽ നിന്ന് മദ്യം വാങ്ങുന്നതിനുള്ള അനുമതി ലഭിക്കും.

ആപ്ലിക്കേഷൻ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി കഴിയുമ്പോൾ ഒരു ടോക്കൺ ലഭിക്കും. അതിൽ, ഏത് ഔട്ട്ലെറ്റിൽ ഏത് സമയത്ത് മദ്യം വാങ്ങാൻ എത്തണമെന്നുള്ള വിശദാംശം ഉണ്ടായിരിക്കും. ആ സമയത്ത് അവിടെ എത്തി മദ്യം വാങ്ങാം. ഇങ്ങനെയാണെങ്കിലും മദ്യം വാങ്ങാനെത്തുന്നവർ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം.

ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ബെവ് ക്യൂവിന് തടസമാകില്ല. കാരണം, ബെവ് ക്യൂവിൽ നമ്മൾ ബാറിൽ അല്ലെങ്കിൽ ബവ്റിജസിൽ പോയി മദ്യം വാങ്ങുന്നതിനുള്ള സമയം മാത്രമാണ് എടുക്കുന്നത്. മദ്യം വിൽക്കുന്നില്ല. സാമൂഹ്യ അകലം പാലിച്ച് മദ്യം വാങ്ങാൻ ആളുകളെ സഹായിക്കുക എന്നുള്ളത് മാത്രമാണ് ബെവ് ക്യൂവിൽ നിക്ഷിപ്തമായിരിക്കുന്നത്.

First published: