Eid-ul-Fitr 2020: നോമ്പിന്‍റെ വിശുദ്ധിയിൽ വിശ്വാസികൾ; ഇന്ന് ഈദുൽ ഫിത്തർ; സമ്പൂർണ ലോക്ക്ഡൗണിൽ ഇളവ്

Last Updated:

സാമൂഹിക അകലം പാലിച്ചുവേണം ഇത്തവണ ഈദ് ആഘോഷിക്കേണ്ടതെന്ന തിരിച്ചറിവ് വിശ്വാസികൾക്കുണ്ട്. പ്രാർഥനകൾ വീട്ടിനുള്ളിൽ നിർവ്വഹിച്ചും, ആശംസകൾ മൊബൈൽഫോൺ വഴിയും മറ്റും കൈമാറിയും കരുതൽ ഉറപ്പാക്കേണ്ടതുണ്ട്

തിരുവനന്തപുരം: പള്ളികളിൽ പ്രാർഥനയോ ഈദ്ഗാഹുകളോ ഇല്ലാതെ ഇന്ന് ഈദുൽ ഫിത്തർ. വ്രതാനുഷ്ഠാനത്തിന്‍റെ വിശുദ്ധിയോടെയാണ് ഓരോ വിശ്വാസികളും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. കോവിഡ് വ്യാപന ഭീഷണിയിൽ പ്രാർഥനകൾ വീടുകളിലാക്കി. ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ കേരളത്തിൽ ലോക്ക്ഡൗണിൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
കൊറോണയുടെ പ്രത്യേക സാഹചര്യത്തില്‍ റമദാനിലെ പ്രാര്‍ഥനകളെല്ലാം വീട്ടില്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ പെരുന്നാള്‍ നമസ്‌കാരവും വീട്ടില്‍ തന്നെ മതിയെന്ന് വിശ്വാസി സമൂഹം തീരുമാനിച്ചുകഴിഞ്ഞു. വീടുകളില്‍ വച്ച് തന്നെ കുടുംബത്തോടൊപ്പം നമസ്‌കാരം നിര്‍വഹിക്കാനാണ് തീരുമാനം.
എന്താണ് ഈദ് - ഉൽ - ഫിത്തർ?
വിശുദ്ധ റമദാൻ മാസത്തിന്റെ അന്ത്യം ആഘോഷിക്കുന്ന ഈദ് ഉൽ ഫിത്തർ, ‘വ്രതാഷ്ഠാനത്തിനൊടുവിലുള്ള ആഘോഷം’ എന്നാണ് അർത്ഥമാക്കുന്നത്.
റമദാൻ മാസത്തെ തുടർന്നുള്ള ഷവ്വാൽ എന്ന ഇസ്ലാമിക് കലണ്ടറിന്റെ പത്താം മാസത്തിന്റെ തുടക്കത്തിലാണ് ഈദ് ആഘോഷിക്കുന്നത്. അതിനാൽ ഒരു പുതിയ ചാന്ദ്ര മാസത്തിന്റെ ആരംഭം പ്രഖ്യാപിക്കുന്നതിൽ ചന്ദ്രന്റെ കാഴ്ച പ്രധാനമാണ്.
advertisement
ഈ വർഷത്തെ ഈദ് മെയ് 24 ഞായറാഴ്ചയാണ്. മെയ് 23ലെ നോമ്പ് പൂർത്തീകരിച്ച് പെരുന്നാൾ ആഘോഷത്തിലേക്ക് വിശ്വാസികൾ കടന്നിരിക്കുന്നു.
ഈ വർഷത്തെ ഈദ് എങ്ങനെ വ്യത്യസ്തമായിരിക്കും?
വിപുലമായ, കുടുംബങ്ങളുമൊത്തുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിക്കുന്ന ഒരു ഉത്സവമാണ് ഈദ്. എന്നാൽ കൊറോണ വൈറസ് മഹാമാരി സാധാരണ ജീവിതത്തെ, പ്രത്യേകിച്ച് സാമൂഹിക ഇടപെടലുകളെ തടസ്സപ്പെടുത്തിയിരിക്കുന്ന സമയമാണിത്. കോവിഡ് വ്യാപനം തടയാൻ പല മുസ്‌ലിം രാജ്യങ്ങളും പള്ളികളിലെയും പൊതുസ്ഥലങ്ങളിലെയും ഈദ് പ്രാർത്ഥന ഒഴിവാക്കാൻ നിർദേശം നൽകി കഴിഞ്ഞു. തുർക്കിയിൽ, സാമുദായിക പ്രാർത്ഥനകൾ റദ്ദാക്കി. പകരം പള്ളികളിൽ നിന്ന് പ്രത്യേക പ്രാർത്ഥനകൾ പ്രക്ഷേപണം ചെയ്യുമെന്നാണ് അറിയിച്ചത്. മറ്റ് രാജ്യങ്ങളും പൊതുസ്ഥലങ്ങളിലെ ഈദ് പ്രാർത്ഥനകൾ ഒഴിവാക്കി. ആഘോഷമോ മതപരമോ ആയ ഏതെങ്കിലും പരിപാടികൾക്ക് ഒത്തുകൂടരുതെന്നും വിവിധ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
advertisement
ലോക്ക്ഡൌൺ പൂർണ്ണമായും നടപ്പാക്കാത്ത രാജ്യമായ പാകിസ്ഥാനിൽ ഈദ് പ്രാർത്ഥനകൾ പൊതുസ്ഥലങ്ങളിൽ അനുവദിച്ചിട്ടുണ്ട്. പക്ഷേ കർശനമായ സാമൂഹിക അകലം പാലിക്കൽ ഉറപ്പാക്കും. പ്രഭാഷണങ്ങൾക്ക് സമയപരിധി ഉണ്ടായിരിക്കും,
ഈദ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ഇസ്ലാമിൽ രണ്ട് ഈദ് ഉണ്ട്. ചെറിയ ഈദ്, ഈദ് ഉൽ ഫിത്തർ എന്നു അറിയപ്പെടുന്നു, രണ്ടാമത്തേത് ഈദ് അൽ അദാ അല്ലെങ്കിൽ 'ത്യാഗത്തിന്റെ ഉത്സവം'. ആയിരം മാസത്തേക്കാൾ മികച്ചതാണെന്ന് മുസ്‌ലിംകൾ കരുതുന്ന റമദാൻ മാസത്തിൽ സൽപ്രവൃത്തികൾ ചെയ്തു, ഉപവസിക്കുന്നതിലൂടെ അവരുടെ കടമ പൂർത്തീകരിക്കാൻ കഴിഞ്ഞതിന് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നതിനാണ് വിശ്വാസികൾ ഈദ് ആഘോഷിക്കുന്നത്. മുൻകാല പാപങ്ങൾ ക്ഷമിക്കപ്പെടുമെന്ന പ്രതീക്ഷയിൽ മുസ്ലീങ്ങൾക്ക് ദൈവത്തോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരവുമാണ് ഈദ്.
advertisement
കോവിഡ് കാലത്തെ ഈദ്
സാമൂഹിക അകലം പാലിച്ചുവേണം ഇത്തവണ ഈദ് ആഘോഷിക്കേണ്ടതെന്ന തിരിച്ചറിവ് വിശ്വാസികൾക്കുണ്ട്. പ്രാർഥനകൾ വീട്ടിനുള്ളിൽ നിർവ്വഹിച്ചും, ആശംസകൾ മൊബൈൽഫോൺ വഴിയും മറ്റും കൈമാറിയും കരുതൽ ഉറപ്പാക്കേണ്ടതുണ്ട്. സക്കാത്തും സമ്മാനങ്ങളും കൈമാറുന്നതിന് മുൻകരുതൽ വേണം. കോവിഡ് ഭീഷണിയിൽനിന്ന് ഒഴിവാകുന്നതിനൊപ്പം, സമൂഹത്തിന്‍റെ സുരക്ഷയും ഓരോരുത്തരുടെയും ബാധ്യതയാണ്.
advertisement
സമ്പൂർണ ലോക്ക്ഡൌൺ ഇളവുകൾ
ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണി വരെ പ്രവർത്തിക്കാം. ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Eid-ul-Fitr 2020: നോമ്പിന്‍റെ വിശുദ്ധിയിൽ വിശ്വാസികൾ; ഇന്ന് ഈദുൽ ഫിത്തർ; സമ്പൂർണ ലോക്ക്ഡൗണിൽ ഇളവ്
Next Article
advertisement
മുഖ്യമന്ത്രിക്കെതിരായ കൊലവിളി പോസ്റ്റിൽ‌ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം
മുഖ്യമന്ത്രിക്കെതിരായ കൊലവിളി പോസ്റ്റിൽ‌ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം
  • മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം.

  • ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ്‌ കൊലവിളിയാണെന്ന പരാതിയിൽ അഭിഭാഷക ടീന ജോസിനെതിരെയാണ് അന്വേഷണം.

  • ടീന ജോസിനെ 2009ൽ പുറത്താക്കിയതാണെന്നും അവരുമായി യാതൊരു ബന്ധവുമില്ലെന്നും സിഎംസി സന്യാസിനികൾ.

View All
advertisement