TRENDING:

COVID 19| വിയ്യൂർ സബ് ജയിലിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചു; അതീവ ജാഗ്രത പുലർത്താന്‍ നിർദേശം

Last Updated:

കേരളത്തിലെ ജയിലുകളിൽ ജീവനക്കാരനു കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായതിനാൽ അതീവ ജാഗ്രത പുലർത്താനാണ് നിർദേശം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: വിയ്യൂർ സബ് ജയിലിലെ അസി. പ്രിസൺ ഓഫിസർക്കു കോവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പി സ്വദേശിയായ ഉദ്യോഗസ്ഥൻ പാലക്കാട്ട് ചികിത്സയിലാണ്. കേരളത്തിലെ ജയിലുകളിൽ ജീവനക്കാരനു കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായതിനാൽ അതീവ ജാഗ്രത പുലർത്താനാണ് നിർദേശം.
advertisement

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുമായ‍ുണ്ടായ സമ്പർക്കമാണ് രോഗകാരണം. കോവിഡ് സംശയിക്കുന്ന ‌റിമാൻഡ് തടവുകാരെ പാർപ്പിക്കാൻ അരണാട്ടുകരയിൽ പ്രവർത്തിക്കുന്ന നിരീക്ഷണ കേന്ദ്രത്തിൽ (ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ) അസി. പ്രിസൺ ഓഫിസർ ജോലി ചെയ്തിരുന്നു.

You may also like:ദുബായിൽ മലയാളി ബിസിനസുകാരൻ ആത്മഹത്യ ചെയ്തു [NEWS]പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും കോവിഡ് ഹെൽപ് ഡെസ്ക് തുടങ്ങാൻ നിർദ്ദേശവുമായി യോഗി ആദിത്യനാഥ് [NEWS] Expats Return| ഇന്ന് കൊച്ചിയിലെത്തുന്നത് 23 വിമാനങ്ങൾ; നാടണയുന്നത് നാലായിരത്തിലേറെ പ്രവാസികൾ [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇവിടെ പാർപ്പിച്ചിരുന്ന ഒരു റിമാൻഡ് തടവുകാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അസി. പ്രിസൺ ഓഫിസർ ഉൾപ്പെടെയുള്ള ജീവനക്കാർ ക്വാറന്റീനിലായിരുന്നു. അതുകൊണ്ടു തന്നെ ജയിലിലെ മറ്റു ജീവനക്കാരിലേക്കോ തടവുകാരിലേക്കോ രോഗവ്യാപനത്തിന് സാധ്യത ഇല്ലെന്നാണ് പ്രാഥമിക നിഗമനം.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| വിയ്യൂർ സബ് ജയിലിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചു; അതീവ ജാഗ്രത പുലർത്താന്‍ നിർദേശം
Open in App
Home
Video
Impact Shorts
Web Stories