പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും കോവിഡ് ഹെൽപ് ഡെസ്ക് തുടങ്ങാൻ നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

Last Updated:

ഉത്തർപ്രദേശ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഇതുവരെ 18, 322 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു. നിലവിൽ 6152 പേരാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് ഇതുവരെ 569 പേർ കോവിഡ് 19 ബാധിച്ച് മരിച്ചിട്ടുണ്ട്.

ലഖ്നൗ: പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും കോവിഡ് ഹെൽപ് ഡെസ്ക് തുടങ്ങാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ജയിലുകളിലും പൊലീസ് സ്റ്റേഷനുകളിലും കോവിഡ് 19 ഹെൽപ് ഡെസ്ക് തുടങ്ങാനാണ് നിർദ്ദേശം.
എല്ലാ കോവിഡ് ഹെൽപ് ഡെസ്കുകളും രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കും. വൈകുന്നേരം ബന്ധപ്പെട്ട അധികൃതർക്ക് അതാത് ദിവസത്തെ വിശദാംശങ്ങൾ കൈമാറും.
advertisement
സാമ്പിളുകൾ കോവിഡ് പരിശോധന നടത്തുന്നതിൽ വർദ്ധനവ് ഉണ്ടായെന്നും സംസ്ഥാനത്ത് ഓരോ ദിവസവും 20,000 സാമ്പിളുകൾ വരെ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തർപ്രദേശ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഇതുവരെ 18, 322 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു.
നിലവിൽ 6152 പേരാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് ഇതുവരെ 569 പേർ കോവിഡ് 19 ബാധിച്ച് മരിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും കോവിഡ് ഹെൽപ് ഡെസ്ക് തുടങ്ങാൻ നിർദ്ദേശവുമായി യോഗി ആദിത്യനാഥ്
Next Article
advertisement
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
  • IIFM ഭോപ്പാലിൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവസരം

  • CAT, XAT, MAT, CMAT സ്കോറുകൾ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

View All
advertisement