കഴിഞ്ഞ ദിവസം ലോകമെമ്പാടും ഒമിക്രോൺ കേസുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ന്യൂയോർക് സിറ്റി, ഇറ്റലി, യുകെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന്യൂയോർക്ക്- 27,053, ഇറ്റലി- 50,599, UK- 1,22,186 എന്നിങ്ങനെയാണ് കണക്കുകൾ.
ഇന്ത്യയിൽ ഇതുവരെ 405 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 115 പേരും രാജ്യത്തിന് പുറത്തു നിന്ന് എത്തിയവരാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. (108). ഡൽഹി- 79, ഗുജറാത്ത്- 43, തെലങ്കാന-38, കേരളം- 37, തമിഴ്നാട്- 34, കർണാടക- 31 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.
advertisement
Also Read-Omicron | സംസ്ഥാനത്ത് എട്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആദ്യ രോഗി ആശുപത്രിവിട്ടു
ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതോടെ കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപിച്ചിരിക്കുകയാണ്. ഒഡീഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ഇതോടെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ അഞ്ചായി. നേരത്തേ ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.
Also Read-Omicron | ഒമിക്രോണ്‍; യുപിയിലും രാത്രികാല കര്‍ഫ്യൂ; നാളെ മുതൽ പ്രാബല്യത്തിൽ
അതേസമയം, കേരളത്തിൽ ഇന്നലെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2605 ആയി. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട് 62, വയനാട് 57, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
