Omicron | ഒമിക്രോണ്‍; യുപിയിലും രാത്രികാല കര്‍ഫ്യൂ; നാളെ മുതൽ പ്രാബല്യത്തിൽ

Last Updated:

യുപിയിൽ രണ്ട് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇവർ പിന്നീട് രോഗമുക്തരായിരുന്നു.

News18 Malayalam
News18 Malayalam
ലക്നൗ: രാജ്യത്ത് ഒമിക്രോൺ (Omicron ) രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാത്രികാല കർഫ്യൂ (Night Curfew) പ്രഖ്യാപിച്ച് ഉത്തർ പ്രദേശ് സർക്കാർ (UP Government). രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്‌ച മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മധ്യ പ്രദേശിൽ (Madhya Pradesh) കർഫ്യൂ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് യുപിയിലും രാത്രികാല സഞ്ചാരത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. രോഗവ്യാപനം തടയാൻ നിയന്ത്രണ നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു.
യുപിയിൽ കര്‍ഫ്യൂ ഏർപ്പെടുത്തിയ വിവരം അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പൊതു ചടങ്ങുകളിൽ വിവാഹം ഉൾപ്പെടെയുള്ളവയ്ക്ക് 200 പേരിൽ കൂടുതൽ പ്രവേശനം അനുവദിക്കില്ലെന്നും വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മാസ്ക് ധരിക്കാതെ എത്തുന്ന ആളുകൾക്ക് സാധനങ്ങൾ നൽകില്ലെന്ന നയവുമായി വ്യാപാരികൾ മുന്നോട്ട് വരണമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
advertisement
Also read- Omicron| ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 350 കടന്നു; രോഗവ്യാപനം തടയാൻ രാജ്യം അതീവ ജാഗ്രതയിൽ
വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും യുപിയിൽ എത്തുന്ന എല്ലാ യാത്രക്കാരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
advertisement
യുപിയിൽ രണ്ട് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇവർ പിന്നീട് രോഗമുക്തരായിരുന്നു.
യുപിയിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നീട്ടിക്കിവെക്കുന്ന കാര്യം പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. യുപിക്ക് പുറമെ മറ്റ് നാല് സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും.
advertisement
Omicron | ഒമിക്രോണ്‍ വ്യാപനം; ദക്ഷിണേന്ത്യയില്‍ രോഗികളുടെ എണ്ണം കൂടുന്നു; കേരളത്തില്‍ 29 പേര്‍
ചെന്നൈ: ഒമിക്രോണ്‍ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു.
തമിഴ്‌നാട്ടില്‍ 34 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. കൂടുതല്‍ പരിശോധനകളും, രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും നടക്കുകയാണെന്ന് ആരോഗ്യ മന്ത്രി എം. മുസുബ്രഹ്‌മണ്യന്‍ അറിയിച്ചു.
advertisement
Also read- Omicron Kerala| ഒമിക്രോണ്‍ വ്യാപനം : ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങൾ കരുതലോടെ മതി ; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
കര്‍ണാടകയില്‍ 12 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കൊവിഡ് വകഭേദം കണ്ടെത്തിയവരുടെ എണ്ണം 31 ആയി. തെലങ്കാനയില്‍ 14 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗികളുടെ എണ്ണം 38 ആയി. കേരളത്തില്‍ 29 പേരാണ് രോഗ ബാധിതരായുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | ഒമിക്രോണ്‍; യുപിയിലും രാത്രികാല കര്‍ഫ്യൂ; നാളെ മുതൽ പ്രാബല്യത്തിൽ
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement