രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. രോഗവ്യാപനം തടയാൻ നിയന്ത്രണ നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു.
യുപിയിൽ കര്‍ഫ്യൂ ഏർപ്പെടുത്തിയ വിവരം അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പൊതു ചടങ്ങുകളിൽ വിവാഹം ഉൾപ്പെടെയുള്ളവയ്ക്ക് 200 പേരിൽ കൂടുതൽ പ്രവേശനം അനുവദിക്കില്ലെന്നും വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മാസ്ക് ധരിക്കാതെ എത്തുന്ന ആളുകൾക്ക് സാധനങ്ങൾ നൽകില്ലെന്ന നയവുമായി വ്യാപാരികൾ മുന്നോട്ട് വരണമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
advertisement
Also read- Omicron| ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 350 കടന്നു; രോഗവ്യാപനം തടയാൻ രാജ്യം അതീവ ജാഗ്രതയിൽ
വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും യുപിയിൽ എത്തുന്ന എല്ലാ യാത്രക്കാരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
യുപിയിൽ രണ്ട് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇവർ പിന്നീട് രോഗമുക്തരായിരുന്നു.
യുപിയിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നീട്ടിക്കിവെക്കുന്ന കാര്യം പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. യുപിക്ക് പുറമെ മറ്റ് നാല് സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും.
Also read- Omicron | ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ ഒമിക്രോൺ തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ
Omicron | ഒമിക്രോണ്‍ വ്യാപനം; ദക്ഷിണേന്ത്യയില്‍ രോഗികളുടെ എണ്ണം കൂടുന്നു; കേരളത്തില്‍ 29 പേര്‍
ചെന്നൈ: ഒമിക്രോണ്‍ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു.
തമിഴ്‌നാട്ടില്‍ 34 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. കൂടുതല്‍ പരിശോധനകളും, രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും നടക്കുകയാണെന്ന് ആരോഗ്യ മന്ത്രി എം. മുസുബ്രഹ്‌മണ്യന്‍ അറിയിച്ചു.
കര്‍ണാടകയില്‍ 12 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കൊവിഡ് വകഭേദം കണ്ടെത്തിയവരുടെ എണ്ണം 31 ആയി. തെലങ്കാനയില്‍ 14 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗികളുടെ എണ്ണം 38 ആയി. കേരളത്തില്‍ 29 പേരാണ് രോഗ ബാധിതരായുള്ളത്.
