Omicron| ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 350 കടന്നു; രോഗവ്യാപനം തടയാൻ രാജ്യം അതീവ ജാഗ്രതയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ, കണക്കിലെടുത്ത് സംസ്ഥാനത്തും ജാഗ്രത നിർദേശമുണ്ട്.
ന്യൂഡൽഹി: ഒമിക്രോണ്‍ (Omicron)രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിൽ. രോഗബാധിതരുടെ എണ്ണം 358 ആയി. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ (Night Curfew) ഏര്‍പ്പെടുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച കേന്ദ്രആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും. ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ, കണക്കിലെടുത്ത് സംസ്ഥാനത്തും ജാഗ്രത നിർദേശമുണ്ട്. വിദേശ യാത്ര നടത്താത്തവർക്കും സമ്പർക്കത്തിലൂടെ ഒമിക്രോൺ സ്ഥിരീകരിച്ചത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ജനുവരി-ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്ത് വീണ്ടും രോഗ ബാധിതരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡെൽറ്റയേക്കാൾ മൂന്നിരട്ടി പകർച്ചാശേഷിയുണ്ടെന്ന് കണക്കാക്കുന്ന ഒമിക്രോൺ വേരിയൻറ് കാരണമാകും കോവിഡ് കേസുകൾ വർദ്ധിക്കുക.
advertisement
Also Read-Omicron | ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ ഒമിക്രോൺ തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ
യുപിയിൽ ഡിസംബർ 25 മുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. രാത്രി 11 മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ. വിവാഹത്തിൽ പങ്കെടുക്കുന്നവർക്കും നിയന്ത്രണമുണ്ട്. 200 പേരിൽ കൂടുതൽ വിവാഹങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ല.
advertisement
കോവിഡ് 19 കേസുകൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ തിരക്ക് ഒഴിവാക്കാൻ സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാരും തീരുമാനിച്ചു. പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന കൊവിഡ്-19 ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചർച്ച നടത്തി.
UP Govt: Night curfew to be put in place from December 25 from 11 pm-5am . Not more than 200 people allowed in weddings pic.twitter.com/bHs8Ih7urW
— ANI UP/Uttarakhand (@ANINewsUP) December 24, 2021
advertisement
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ, വിവാഹങ്ങൾ, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പാർട്ടികൾ എന്നിവയിൽ തിരക്ക് ഒഴിവാക്കാനുള്ള നടപടികളാണ് ചർച്ച ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാരാഷ്ട്രയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.
Location :
First Published :
December 24, 2021 12:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron| ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 350 കടന്നു; രോഗവ്യാപനം തടയാൻ രാജ്യം അതീവ ജാഗ്രതയിൽ


