TRENDING:

Omicron | ഡൽഹിയിലും ഒമിക്രോൺ; രാജ്യത്തെ അഞ്ചാമത്തെ കേസ്

Last Updated:

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ നിന്നുമെത്തിയ വ്യക്തിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കോവിഡന്റെ (Covid 19) പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron) ഡല്‍ഹിയിലും (Delhi) സ്ഥിരീകരിച്ചു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാന്‍സാനിയയില്‍ (Tanzania) നിന്ന് എത്തിയ വ്യക്തിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നും ഇയാളെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

വിദേശ രാജ്യങ്ങളിൽ നിന്നും രാജ്യ തലസ്ഥാനത്ത് എത്തിയ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ അഞ്ചാമത്തെ ഒമിക്രോണ്‍ കേസാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത് കര്‍ണാടകയില്‍ ആയിരുന്നു. കർണാടകയിൽ രണ്ട് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. പിന്നീട് ഗുജറാത്തിലെ ജാംനഗർ, മഹാരാഷ്ട്രയിലെ ഡോംബിവ്‌ലി എന്നിവടങ്ങളിലായി ഓരോ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഒമിക്രോണ്‍ വ്യാപന സാധ്യത കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്തേക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിത്. വിദേശത്ത് നിന്ന് എത്തിയവരില്‍ കണ്ടെത്തിയ കോവിഡ് ബാധ ഒമിക്രോണ്‍ വകഭേദമാണോ എന്ന് തിരിച്ചറിയാനായി ഡൽഹിയിൽ നിന്ന് പരിശോധനക്കായി അയച്ച സാമ്പിളുകളുടെ ഫലവും വരാനിരിക്കുകയാണ്.

advertisement

ഒമിക്രോൺ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ യാത്രക്കാർക്കുള്ള പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഇവിടെ നടത്തുന്ന പരിശോധനകളിൽ നെഗറ്റീവ് ആയാലും ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീനും തുടർന്ന് ആർടിപിസിആർ പരിശോധനയിൽ വീണ്ടും നെഗറ്റീവ് ആയതിന് ശേഷം മാത്രമേ മറ്റുള്ളവരുമായി സമ്പർക്കം പാടുകയുള്ളൂ എന്ന ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

Also Read-Omicron | കൊച്ചിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ്; ഒമിക്രോൺ പരിശോധന നടത്തും

ഔദ്യോഗിക സ്ഥിരീകരണത്തിന് രണ്ട് ദിവസം മുമ്പ് ഇന്ത്യയിൽ ഒമിക്രോൺ എത്തി; കർണാടകയിലെ ഉന്നത ആരോഗ്യവിദഗ്ധൻ

advertisement

കോവിഡ് 19 (Covid 19) ഒമിക്രോൺ (Omicron) വകഭേദം ഇന്ത്യയിൽ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനും രണ്ട് ദിവസം മുമ്പ് എത്തിയിട്ടുണ്ടെന്ന് കർണാടകയിലെ ഉന്നത ആരോഗ്യവിദഗ്ധൻ. ഇന്ന് രാജ്യത്ത് അഞ്ചാമത്തെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉന്നത ആരോഗ്യ പ്രവർത്തകന്റെ വെളിപ്പെടുത്തൽ. കർണാടകയിലെ SARS-CoV-2 ന്റെ ജനിതക സ്ഥിരീകരണത്തിനുള്ള നോഡൽ ഓഫീസറും ഉന്നത വൈറോളജിസ്റ്റുമാണ് ന്യൂസ് 18 നോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read - ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ഇന്ത്യ വിട്ടത് വ്യാജ സര്‍ട്ടിഫിക്കറ്റുമായി; കര്‍ണാടക സര്‍ക്കാര്‍

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോകാരോഗ്യ സംഘടന (WHO) 'ആശങ്കപ്പെടേണ്ട വകഭേദ'ത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്തയ വൈറസ് കർണാടകയിൽ നേരത്തേ കണ്ടെത്തിയിരുന്നുവെന്നും ഉറപ്പു വരുത്തുന്നതിനായി റിപ്പോർട്ട് കേന്ദ്രത്തിന് അയക്കുകയായിരുന്നുവെന്നാണ് ഡോ. വി രവി അറിയിച്ചിരിക്കുന്നത്. കേന്ദ്രത്തിലേയും സംസ്ഥാനത്തേയും വിദഗ്ധർ പരിശോധിച്ചതിനു ശേഷമാണ് ഔദ്യോഗികമായി അറിയിപ്പ് നൽകിയത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | ഡൽഹിയിലും ഒമിക്രോൺ; രാജ്യത്തെ അഞ്ചാമത്തെ കേസ്
Open in App
Home
Video
Impact Shorts
Web Stories