Omicron | ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ഇന്ത്യ വിട്ടത് വ്യാജ സര്‍ട്ടിഫിക്കറ്റുമായി; കര്‍ണാടക സര്‍ക്കാര്‍

Last Updated:

സ്വകാര്യ ലാബില്‍നിന്നു സംഘടിപ്പിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്‌ ഇയാള്‍ ഇന്ത്യയില്‍ നിന്ന് കടന്നത്.

omicron
omicron
ബംഗ്ലുരു: ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരന്‍
രാജ്യം വിട്ടത് വ്യാജ സര്‍ട്ടിഫിക്കറ്റുമായെന്ന് കര്‍ണാടക സര്‍ക്കാര്‍. സ്വകാര്യ ലാബില്‍നിന്നു സംഘടിപ്പിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്‌ ഇയാള്‍ ഇന്ത്യയില്‍ നിന്ന് കടന്നത്.
66കാരനായ ദക്ഷിണാഫ്രിക്കൻ സ്വദേശിയാണ് (South African National) നിർദേശങ്ങൾ പാലിക്കാതെ രക്ഷപെട്ടത്. ദക്ഷിണാഫ്രിക്കൻ സ്വദേശിയെ പരിശോധിച്ച സമയം വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്തിയ 57 പേരെയും വീണ്ടും പരിശോധിക്കും.
ഇവർ ആർടിപിസിആർ പരിശോധനാ ഫലവുമായാണ് വിമാനത്താവളത്തിൽ എത്തിയത്. ഇദ്ദേഹത്തെ കൂടാതെ വിമാനത്താവളത്തിൽ നിന്ന് മുങ്ങിയ പത്ത് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കർണാടക സർക്കാർ. കാണാതായ പത്ത് പേരും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌തിരിക്കുന്നതിനാൽ ആരെയും കണ്ടുപിടിക്കാൻ പറ്റുന്നില്ല. ഒരാൾ ഒമിക്രോൺ പോസിറ്റിവ് ആയതോടെ നെഗറ്റിവ് ആർടിപിസിആർ പരിശോധനാ ഫലം നൽകിയവർ ഉൾപ്പടെ എല്ലാവരെയും വീണ്ടും പരിശോധിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
advertisement
പത്തു പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. വിമാനത്താവളത്തിൽ ഒമിക്രോൺ പരിശോധന ഊർജിതമായ പശ്ചാത്തലത്തിലാണ് ഇവരെ കാണാതാവുന്നത്. ഇവരെ ഡിസംബർ 3 രാത്രിയോടെ പിടികൂടുമെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക് ഒമിക്രോൺ സംബന്ധിച്ച മീറ്റിങ്ങിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോടു പറഞ്ഞു. ‘പത്ത് യാത്രക്കാരെയും കണ്ടെത്താനുള്ള തീവ്ര പരിശോധനയിലാണ്. ഇവരുടെ പരിശോധനാ ഫലം പുറത്തുവരാതെ മറ്റ് യാത്രക്കാരെ പുറത്തുവിടാനാവില്ല’- മന്ത്രി കൂട്ടിച്ചേർത്തു.
advertisement
നവംബർ 20 ന് ബെംഗളുരുവിലെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശി ഏഴ് ദിവസങ്ങൾക്കു ശേഷം ദുബായിലേക്ക് കടക്കുകയായിരുന്നു. ഹോട്ടലിൽ ചെക് ഇൻ ചെയ്‌ത ദിവസം തന്നെ കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ടുമായാണ് ഹോട്ടലിൽ എത്തിയത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Omicron | ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ഇന്ത്യ വിട്ടത് വ്യാജ സര്‍ട്ടിഫിക്കറ്റുമായി; കര്‍ണാടക സര്‍ക്കാര്‍
Next Article
advertisement
രാഹുലിന്റെ 'കാലക്കേട്' മാറ്റാൻ യൂത്ത്കോൺഗ്രസ് നേതാവ് വക ഭാഗ്യസൂക്ത അർച്ചനയും ശത്രുസംഹാര പൂജയും; പള്ളിയിൽ മൂന്നിന്മേൽ കുർബാന
രാഹുലിന്റെ 'കാലക്കേട്' മാറ്റാൻ യൂത്ത്കോൺഗ്രസ് നേതാവ് വക ഭാഗ്യസൂക്ത അർച്ചനയും ശത്രുസംഹാര പൂജയും കുർബാനയും
  • പാലക്കാട് എംഎൽഎ രാഹുലിനായി യൂത്ത് കോൺഗ്രസ് നേതാവ് ക്ഷേത്രത്തിലും പള്ളിയിലും പൂജ നടത്തി

  • രാഹുലിന് മോശം സമയമാണെന്നും അതിന് മാറ്റം വരുത്താനാണ് വഴിപാടുകളും കുർബാനയും നടത്തിയതെന്ന് വിശദീകരണം

  • രാഹുലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തതായും മാവേലിക്കര സബ് ജയിലിലാണ് കഴിയുന്നതെന്നും റിപ്പോർട്ട്

View All
advertisement