TRENDING:

രാജ്യത്ത് ഇതുവരെ കോവിഡ് 19 വാക്സിൻ ലഭിച്ചത് 16 ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർക്ക്; കണക്ക് പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

Last Updated:

മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട മുപ്പത് കോടി ആളുകളിൽ മൂന്ന് കോടി പേർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇതിൽ ഒരുകോടി ആരോഗ്യപ്രവർത്തകരാണ്. പൊലീസുകാരും ശുചീകരണ പ്രവർത്തകരും ഉൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ വരുന്ന വിഭാഗങ്ങളാണ് ബാക്കി രണ്ടു കോടിയിൽ വരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ പതിനാറ് ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് 19 വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ദിവസം വൈകിട്ട് വരെയുള്ള കണക്കുകൾ പ്രകാരമുള്ള റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷൻ ഡ്രൈവിന് തുടക്കം കുറിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൗത്യം ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ആരോഗ്യമന്ത്രാലയം കണക്കുകൾ പുറത്തുവിടുന്നത്.
advertisement

Also Read-'കോവിഡ് വാക്സിൻ വന്ധ്യതയ്ക്ക് കാരണമാകുമോ'? മിഥ്യാധാരണകൾക്ക് മറുപടി നൽകി കേന്ദ്ര ആരോഗ്യമന്ത്രി

താത്ക്കാലിക റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ദിവസം വൈകിട്ട് ഏഴര വരെ അഞ്ച് സംസ്ഥാനങ്ങളിലായി 31,466 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഹരിയാന (907), കർണാടക (2472), പഞ്ചാബ് (1007), രാജസ്ഥാൻ (24,586), തമിഴ്നാട് (2494) എന്നിങ്ങനെയാണ് കണക്കുകൾ. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ വാക്സിനുകൾ നൽകിയ സംസ്ഥാനം കർണാടകയാണ്. ഒഡീഷയും ആന്ധ്രാപ്രദേശും ആണ് അടുത്ത രണ്ട് സ്ഥാനങ്ങളിൽ.

advertisement

Also Read-Post Covid | പുകവലിക്കാരുടെ ശ്വാസകോശത്തെക്കാൾ മോശമാണ് കോവിഡ് ബാധിച്ചവരുടെ ശ്വാസകോശം, ഞെട്ടിക്കുന്ന എക്സ്-റേ ചിത്രങ്ങൾ പുറത്ത്

ചിലയിടങ്ങളിൽ വാക്സിന്‍റെ പാർശ്വഫലങ്ങൾ സംബന്ധിച്ചും ആശങ്ക ഉയർത്തി റിപ്പോർട്ടുകള്‍ വന്നിരുന്നുവെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ആശ്വാസം പകരുന്നത്. വാക്സിനേഷൻ ഡ്രൈവിന്‍റെ ഒന്നാംഘട്ടത്തിൽ ഏകദേശം മൂന്ന് കോടി പേർക്ക് വാക്സിൻ നല്‍കാനാണ് തീരുമാനം. ഇതിനായി നേരത്തെ തന്നെ മുൻഗണനാ പട്ടികയും തയ്യാറാക്കി കഴിഞ്ഞിരുന്നു.

advertisement

ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിട്ട കോവിഷീൽഡ്, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോ ടെക്കിന്‍റെ കോവാക്സിൻ എന്നിവയ്ക്കാണ് രാജ്യത്ത് നിലവിൽ ഉപയോഗത്തിന് അനുമതിയുള്ളത്. വാക്സിൻ ഡ്രൈവിന്‍റെ രണ്ടാംഘട്ടത്തിൽ അമ്പത് വയസിന് മുകളിൽ പ്രായമുള്ള പരിഗണനാ പട്ടികയിൽ ഉള്‍പ്പെട്ടവർക്കാകും വാക്സിൻ നൽകുക. ഇതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന മന്ത്രിമാര്‍, എംഎൽഎമാര്‍ എന്നിവര്‍ ഉൾപ്പെടെയുള്ളവരും ഈ ഘട്ടത്തിൽ വാക്സിൻ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

Also Read-കാന്‍സര്‍ രോഗികള്‍ക്ക് കോവിഡ് വാക്‌സിന്‍ സ്വീകരിയ്ക്കാമോ ? കാന്‍സര്‍ വിദഗ്ദന്‍ ഡോ. വി.പി.ഗംഗാധരന്‍ പറയുന്നു

advertisement

മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട മുപ്പത് കോടി ആളുകളിൽ മൂന്ന് കോടി പേർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇതിൽ ഒരുകോടി ആരോഗ്യപ്രവർത്തകരാണ്. പൊലീസുകാരും ശുചീകരണ പ്രവർത്തകരും ഉൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ വരുന്ന വിഭാഗങ്ങളാണ് ബാക്കി രണ്ടു കോടിയിൽ വരുന്നത്.

വിതരണരീതി:

നിലവിൽ മുന്‍ഗണനാ പട്ടിക അനുസരിച്ച് മാത്രം. ഇതിനായി രജിസ്ട്രേഷൻ നടപടികളുണ്ട്.

കുത്തിവയ്പ്പ് സമയം, സ്ഥലം എന്നിവ മൊബൈൽ അറിയിപ്പ് ലഭിക്കും

വാക്സിന്‍ കേന്ദ്രത്തിലെത്തിയാൽ ആദ്യം പനി പരിശോധിക്കും തുടർന്ന് കാത്തിരിപ്പ് മുറിയിലേക്ക്

advertisement

തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷം വാക്സിനേറ്ററുടെ അടുത്തേക്ക്

വാക്സിന്‍ കുപ്പി തുറക്കുന്ന സമയം രേഖപ്പെടുത്തും. തുടര്‍ന്ന് കുത്തിവയ്പ്പ്.

ഇതിനുശേഷം പാർശ്വ ഫലങ്ങൾ സംബന്ധിച്ച നിരീക്ഷണങ്ങൾക്കായി അരമണിക്കൂർ കാത്തിരിപ്പു കേന്ദ്രത്തില്‍ തുടരണം

രണ്ട് ഡോസും എടുക്കുന്നവർക്ക് ഒരു എസ്എംഎസ് ലഭിക്കും. ഇതിലെ ലിങ്കിൽ നിന്നും ക്യൂആർ കോഡ് സർട്ടിഫിക്കറ്റ് ലഭിക്കും

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

വിതരണം സർക്കാർ സംവിധാനങ്ങളിലൂടെ മാത്രം. സ്വന്തം നിലയിൽ വാക്സിൻ സ്വീകരിക്കാൻ കഴിയില്ല.

വാക്സിന്‍റെ പേരിലുള്ള വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതെ കരുതിയിരിക്കുക

ആദ്യം സ്വീകരിച്ച വാക്സിൻ തന്നെയാണ് രണ്ടാമതും ലഭിക്കുന്നതെന്ന് ഉറപ്പാക്കുക

വാക്സിൻ നിർബന്ധമല്ല. എന്നാൽ കോവിഡിനെതിരായ ഏറ്റവും മികച്ച പ്രതിരോധമെന്ന് സർക്കാർ

കോവിഡ് വന്നു പോയവരും വാക്സിന്‍ സ്വീകരിക്കണം

കോവിഡ് ബാധിതരും, രോഗലക്ഷണങ്ങൾ ഉള്ളവരും വാക്സിൻ കേന്ദ്രങ്ങളിലേക്ക് പോകരുത്.

കാൻസർ, പ്രമേഹം, രക്താതിമർദ്ദം എന്നിവയുള്ളവർക്കും വാക്സിൻ സ്വീകരിക്കാം

18 വയസിന് മുകളിലുള്ളവർക്ക് മാത്രം നൽകാനാണ് അനുമതി

വാക്സിൻ സംബന്ധിച്ച് എന്ത് അടിയന്തിര സാഹചര്യത്തിനും ഹെൽപ്പ് ലൈൻ നമ്പറായ 104 ൽ വിളിക്കാം.

മലയാളം വാർത്തകൾ/ വാർത്ത/Corona/
രാജ്യത്ത് ഇതുവരെ കോവിഡ് 19 വാക്സിൻ ലഭിച്ചത് 16 ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർക്ക്; കണക്ക് പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
Open in App
Home
Video
Impact Shorts
Web Stories