കോവിഡ് എയ്ഡ് റിസോഴ്സസ്, ഇന്ത്യ
ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിലെ പ്ലാസ്മ ദാതാക്കൾ, ഓക്സിജൻ, ആംബുലൻസ് സേവനങ്ങൾ, ഹോം കെയർ സേവനങ്ങൾ, ഹോസ്പിറ്റൽ ബെഡ്സ്, ശുചിത്വ സേവനങ്ങൾ തുടങ്ങിയവയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന ഇൻസ്റ്റഗ്രാം പേജാണ് കോവിഡ് എയ്ഡ് റിസോഴ്സസ്, ഇന്ത്യ.
കോവിഡ് 911
റെംഡെസിവിർ, ഫാബിഫ്ലു തുടങ്ങിയ മരുന്നുകൾ വിതരണം ചെയ്യുന്നതിന് ആളുകളെ സഹായിക്കുന്ന ഇൻസ്റ്റാഗ്രാം പേജാണ് കോവിഡ് 911. പ്രധാനമായും ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് ഈ പേജ് വഴി മരുന്നുകൾ എത്തിച്ചു നൽകുന്നത്. മരുന്നുകൾ കൂടാതെ, ഓക്സിജൻ സിലിണ്ടറുകളും എത്തിച്ചു നൽകുന്നുണ്ട്. ഗുരുതരമായ രോഗികളെ ചികിത്സയ്ക്കായി കൊണ്ടുപോകാവുന്ന ആശുപത്രികളുടെയും ആംബുലൻസുകളുടെയും കോൺടാക്റ്റ് വിശദാംശങ്ങളും പേജ് നൽകുന്നു.
advertisement
കോവിഡ് ഇന്ത്യ റിസോഴ്സസ്
കോവിഡ് ഇന്ത്യ റിസോഴ്സസ് വെബ്‌സൈറ്റ് നിങ്ങൾക്ക് പരിശോധിക്കാം. ഭക്ഷ്യ സേവനങ്ങൾ, ടെസ്റ്റിംഗ് സെന്ററുകൾ, ഐസിയു ബെഡ്ഡുകൾ, ഡോക്ടർമാരുടെ കോൾ, മറ്റ് സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റ് നൽകുന്നു. ഈ വെബ്‌സൈറ്റ് സാധനങ്ങൾക്കും സേവനങ്ങൾക്കും വില ഈടാക്കുന്നില്ല.
സ്പ്രിങ്ക്ളർ
ഓക്സിജൻ, ഐസിയു കിടക്കകൾ, ഇന്ത്യയിലുടനീളമുള്ള അവശ്യ മരുന്നുകൾ തുടങ്ങിയ വിഭവങ്ങൾ ശേഖരിക്കുന്ന മറ്റൊരു വെബ്‌സൈറ്റാണ് സ്പ്രിങ്ക്ലർ. ഇന്ത്യൻ നഗരങ്ങളിലെ COVID-19 ഉറവിടങ്ങൾക്കായുള്ള ഒരു ഡാഷ്‌ബോർഡാണ് ഈ വെബ്‌സൈറ്റ്. നിങ്ങൾ വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ, ഒരു നഗരം അല്ലെങ്കിൽ സംസ്ഥാനം തിരഞ്ഞെടുക്കുക തുടർന്ന് നിങ്ങൾക്ക് ഓക്സിജൻ സിലിണ്ടറുകൾ, ഐസിയു കിടക്കകൾ, മരുന്നുകൾ, പ്ലാസ്മ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.
ട്വിറ്റർ ഇന്ത്യ
ആംബുലൻസ്, ഓക്സിജൻ, മെഡിസിൻസ്, ഐസിയു ബെഡുകൾ കൂടാതെ മറ്റു പല സേവനങ്ങളും ആവശ്യമുള്ള രോഗികൾക്ക് എത്തിച്ചു നൽകുന്ന ട്വീറ്റുകളും എസ്ഒഎസ് കോളുകൾ ഉൾക്കൊള്ളുന്ന ട്വീറ്റുകളും ട്വിറ്റർ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.
കോവിഡ് റിലീഫ്
ആവശ്യമുള്ളവർക്ക് സംസ്ഥാന ഹെൽപ്പ്ലൈനുകൾ, ഓക്സിജൻ ലഭ്യത, പ്ലാസ്മ, ആംബുലൻസ് ലഭ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ‘കോവിഡ് റിലീഫ്’.
ധൂന്ദ്
കോവിഡ് രോഗികളെ ഇന്ത്യയിലുടനീളമുള്ള പ്ലാസ്മ ദാതാക്കളുമായി ബന്ധിപ്പിക്കുന്ന ലാഭേച്ഛയില്ലാത്ത സംരംഭമാണ് ധൂന്ദ്. സേവനങ്ങൾക്കായി വെബ്സൈറ്റായ www.dhoondh.comസന്ദർശിക്കുക. രോഗിക്കും ദാതാവിനും ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ കഴിയും.
കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗം പ്രതിദിനം മൂന്ന് ലക്ഷത്തിലധികം ആളുകളെയാണ് രോഗബാധിതരാക്കുന്നത്. ഇത് പ്രതിദിനം രണ്ടായിരത്തിലധികം ജീവൻ അപഹരിക്കുന്നു. ഓക്സിജന്റെ ലഭ്യതയില്ലായ്മയാണ് ഇത്തവണ മരണത്തിന് പ്രധാന കാരണം.