COVID 19 | കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയുടെ ഭരണച്ചുമതല ഏറ്റെടുത്ത് കേന്ദ്രസർക്കാർ; കാര്യങ്ങൾ ഗവർണർ തീരുമാനിക്കും

Last Updated:

ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഏപ്രിൽ 27 മുതൽ നിയമത്തിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നു.

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ദില്ലി (ഭേദഗതി) ആക്ട് 2021ലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ 2021 ഏപ്രിൽ 27ന് പ്രാബല്യത്തിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ പശ്ചാലത്തിൽ ഡൽഹിയിൽ ഇനിമുതൽ ഭരണം നിയന്ത്രിക്കുന്നത് ലഫ്റ്റനന്റ് ഗവർണർ ആയിരിക്കും. തെരഞ്ഞെടുക്കപ്പെട്ട ആം ആദ്മി സർക്കാരിനു മേൽ ഇനി മുതൽ ലഫ്റ്റനന്റ് ഗവർണർക്ക് അധികാരം ഉണ്ടായിരിക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് ഏപ്രിൽ 27 മുതൽ പുതിയ ഭേദഗതി പ്രാബല്യത്തിൽ വരും. തെരഞ്ഞെടുക്കുപ്പെട്ട സർക്കാരിനേക്കാൾ ലഫ്റ്റനന്റ് ഗവർണർക്ക് ആയിരിക്കും പുതിയ ഭേദഗതി അനുസരിച്ച് പ്രാധാന്യം.
ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഏപ്രിൽ 27 മുതൽ നിയമത്തിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നു.
advertisement
ഡ്രൈവർ
നിയമനിർമ്മാണം അനുസരിച്ച്, ഡൽഹിയിലെ 'സർക്കാർ' എന്നാൽ 'ലെഫ്റ്റനന്റ് ഗവർണർ' എന്നാണ് അർത്ഥമാക്കുന്നത്. നടപടികൾ എടുക്കുന്നതിന് മുമ്പ് സർക്കാർ ലഫ്റ്റനന്റ് ഗവർണറുടെ അഭിപ്രായം തേടേണ്ടി വരും.
അതേസമയം ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയതായി 3,60,960 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,79,97,267 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
advertisement
അതേസമയം, പതിനെട്ടു മുതൽ 44 വയസ് വരെയുള്ളവർക്കുള്ള കോവിഡ് വാക്സിനു വേണ്ടിയുള്ള രജിസ്ട്രേഷൻ വൈകുന്നേരം നാലുമണിക്ക് ആരംഭിക്കും.
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയുടെ ഭരണച്ചുമതല ഏറ്റെടുത്ത് കേന്ദ്രസർക്കാർ; കാര്യങ്ങൾ ഗവർണർ തീരുമാനിക്കും
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement