TRENDING:

Covid19|പാലക്കാട് പോക്സോ കേസ് പ്രതിക്ക് കോവിഡ് 

Last Updated:

മെയ് 30നാണ് ഇയാൾ പോക്സോ കേസിൽ അറസ്റ്റിലായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട് : റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പോക്സോ കേസിൽ അറസ്റ്റിലായി ആലത്തൂർ സബ്ജയിലിൽ കഴിയുന്ന മുണ്ടൂർ സ്വദേശിയ്ക്കാണ്  രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിൽ റിമാൻ്റ് പ്രതികൾക്കുള്ള കോവിഡ് കെയർ സെന്ററായി പ്രവർത്തിക്കുന്ന ആലത്തൂർ സബ്ജയിലിൽനിന്ന് ഇയാളെ ജില്ലാആശുപത്രിയിലേക്ക് മാറ്റി.
advertisement

മെയ് 30നാണ് ഇയാൾ പോക്സോ കേസിൽ അറസ്റ്റിലായത്. ഇയാളുടെ വൈദ്യ പരിശോധന നടന്നത് പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ്. എന്നാൽ രോഗത്തിൻ്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല.

TRENDING:ഒരേസമയം 25 സ്കൂളുകളിൽ പഠിപ്പിച്ചു; ഒരു കോടി സമ്പാദിച്ച അധ്യാപിക അറസ്റ്റിലായി

[NEWS]'ഒന്നായിടും ലോക'വുമായി തെക്കൻ ക്രോണിക്കിൾസ്; ആശംസയുമായി മമ്മൂട്ടി [NEWS]Covid Hotspots|പത്ത് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകൾ 138 [NEWS]

advertisement

സബ്‌ ജയിലിൽ കഴിയുന്ന 12പേരുടെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതിൽ നാലു പേരുടെ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. മറ്റു മൂന്നു പ്രതികളുടെ പരിശോധനാ ഫലം നെഗറ്റീവും പോക്സോ കേസ് പ്രതിയുടേത് പോസിറ്റീവുമാണ്. ഇതോടെ പ്രതിയുമായി സമ്പർക്കമുള്ള  ആലത്തൂർ സബ് ജയിലിലെ ഉദ്യോഗസ്ഥർക്ക് നിരീക്ഷണത്തിൽ പോവേണ്ടി വരും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid19|പാലക്കാട് പോക്സോ കേസ് പ്രതിക്ക് കോവിഡ് 
Open in App
Home
Video
Impact Shorts
Web Stories