ഒരേസമയം 25 സ്കൂളുകളിൽ പഠിപ്പിച്ചു; ഒരു കോടി സമ്പാദിച്ച അധ്യാപിക അറസ്റ്റിലായി

Last Updated:

ഇവർക്ക് ശമ്പളം നൽകുന്നത് നിർത്തിവെക്കാനും, ഇതുവരെ നേടിയത് തിരികെ പിടിക്കാനും അധികൃതർ ഉത്തരവിട്ടിരുന്നു

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഒരേസമയം 25 സ്‌കൂളിൽ 13 മാസം ജോലി ചെയ്ത്‌ ഒരു കോടി രൂപ സമ്പാദിച്ച അധ്യാപിക അറസ്റ്റിലായി. അനാമിക ശുക്ലയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരി 13 മാസത്തോളമാണ് അനാമിക ശുക്ല 25 സ്കൂളുകളിൽ ജോലി ചെയ്തു ഒരു കോടി രൂപ ശമ്പളമായി നേടിയത്. സംഭവം വിവാദമായതോടെ അനാമിക ശുക്ല കസ്ഗഞ്ച് അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർക്ക് രാജി സമർപ്പിച്ചിരുന്നു.
മെയിൻ‌പുരി സ്വദേശിയായ അനാമിത ശുക്ല കാസ്‌ഗഞ്ചിലെ ഫരീദ്‌പൂരിലെ കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയത്തിൽ മുഴുവൻ സമയ സയൻസ് ടീച്ചറായാണ് ഔദ്യോഗികമായി ജോലി ചെയ്തത്. എന്നാൽ ഇതേസമയം അംബേദ്കർ നഗർ, ബാഗ്പത്, അലിഗഡ്, സഹാറൻപൂർ, പ്രയാഗ്രാജ് ജില്ലകളിലെ പല സ്കൂളുകളിലും ഇവർ ജോലി ചെയ്യുകയായിരുന്നു.
ഉത്തർപ്രദേശ് സർക്കാരിന്‍റെ മാനവ് സമ്പദ് പോർട്ടലിൽ അധ്യാപകരുടെ ഡേറ്റാബേസ് തയ്യാറാക്കുന്നതിനിടെയാണ് അനാമിക ശുക്ലയുടെ തട്ടിപ്പ് വ്യക്തമായത്. ഈ പോർട്ടലിൽ അധ്യാപകരുടെ സ്വകാര്യ രേഖകൾ, ചേരുന്ന തീയതി, സ്ഥാനക്കയറ്റം തുടങ്ങിയ വിശദാംശങ്ങൾ ചേർക്കുന്നതിനിടെയാണ് അനാമിക ശുക്ല 25 സ്കൂളുകളിൽ പഠിപ്പിക്കുന്നതായി വ്യക്തമായത്.
advertisement
മറ്റൊരാളുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് ഇവർ കൂടുതൽ സ്കൂളുകളിൽ പഠിപ്പിച്ചത്. അനാമികയ്ക്കെതിരെ അന്വേഷണം ആരംഭിച്ചതായി അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ അഞ്ജലി അഗർവാൾ വ്യക്തമാക്കി. ഇവർക്ക് ശമ്പളം നൽകുന്നത് നിർത്തിവെക്കാനും, ഇതുവരെ നേടിയത് തിരികെ പിടിക്കാനും അധികൃതർ ഉത്തരവിട്ടിരുന്നു. അലിഗഡിലെ അഡീഷണൽ ഡയറക്ടർ (ബേസിക് എഡ്യൂക്കേഷൻ) ആണ് ശുക്ലയ്ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നത്.
TRENDING:Unlock 1.0| ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; ​ഒരേസ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം [NEWS]Dawood Ibrahim | കോവിഡ് ബാധിച്ച് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചതായി അഭ്യൂഹം [NEWS]ഇനി പഠിക്കാൻ നമിതക്ക് പുരപ്പുറത്തു കയറേണ്ട; വീട്ടിനുള്ളിൽ 4G സേവനമൊരുക്കി ജിയോ [NEWS]
കേസിലെ വസ്തുതകൾ കണ്ടെത്തുന്നതിനായി അന്വേഷണം നടക്കുന്നുണ്ടെന്ന് സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടർ ജനറൽ വിജയ് കിരൺ ആനന്ദ് വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു.  പിന്നോക്ക വിഭാഗം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി കേന്ദ്രസർക്കാർ തുടക്കമിട്ട റസിഡൻഷ്യൽ സ്‌കൂളാണ്‌ കസ്‌തൂർബ ഗാന്ധി ബാലിക വിദ്യാലയം. ഉത്തർപ്രദേശിൽ ബ്ലോക്ക്‌‌ അടിസ്ഥാനത്തിലാണ്‌ ഈ സ്‌കൂൾ പ്രവർത്തിക്കുന്നത്‌.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
ഒരേസമയം 25 സ്കൂളുകളിൽ പഠിപ്പിച്ചു; ഒരു കോടി സമ്പാദിച്ച അധ്യാപിക അറസ്റ്റിലായി
Next Article
advertisement
മലപ്പുറത്ത് വൻ രാസ ലഹരി വേട്ട; 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയുമായി നാലുപേർ പിടിയിൽ
മലപ്പുറത്ത് വൻ രാസ ലഹരി വേട്ട; 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയുമായി നാലുപേർ പിടിയിൽ
  • മലപ്പുറത്ത് 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയുമായി 4 പേർ പിടിയിൽ

  • രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം

  • വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു

View All
advertisement