'ഒന്നായിടും ലോക'വുമായി തെക്കൻ ക്രോണിക്കിൾസ്; ആശംസയുമായി മമ്മൂട്ടി
Last Updated:
കോവിഡ് 19 ബാധിച്ച പശ്ചാത്തലത്തിൽ എല്ലാവരും അകന്നിരിക്കുകയാണെങ്കിലും മനസ് കൊണ്ട് ഒന്നാണെന്ന് പാട്ടിൽ പറയുന്നു. ഇതെല്ലാം മറികടന്ന് വീണ്ടും ലോകം ഒന്നായിടുമെന്ന ശുഭ പ്രതീക്ഷയും പാട്ടിൽ പങ്കുവെയ്ക്കുന്നു.
മഹാമാരിയെ ഭയന്ന് അകന്നുകഴിയുന്ന ലോകത്തിന് ഒരു സ്നേഹഗീതവുമായി തെക്കൻ ക്രോണിക്കിൾസ് ബാൻഡ്. മെർക്കുറി ആർട് ഹൗസുമായി ചേർന്ന് തെക്കൻ ക്രോണിക്കിൾസ് ഒരുക്കിയ 'ഒന്നായിടും ലോകം' നടൻ മമ്മൂട്ടി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ റിലീസ് ചെയ്തു.
മാല പാർവതിയുടെ വരികൾക്ക് സംഗീതം നൽകി പാടിയിരിക്കുന്നത് ഗോകുൽ ഹർഷനാണ്. സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് അനന്തകൃഷ്ണൻ എസ് ആണ്. ശ്രീകുമാർ ആണ് ഡി ഒ പി.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് 'ഒന്നായിടും ലോകം' ഗാനവുമായി തെക്കൻ ക്രോണിക്കിൾസ് എത്തിയിരിക്കുന്നത്. കോവിഡ് 19 ബാധിച്ച പശ്ചാത്തലത്തിൽ എല്ലാവരും അകന്നിരിക്കുകയാണെങ്കിലും മനസ് കൊണ്ട് ഒന്നാണെന്ന് പാട്ടിൽ പറയുന്നു. ഇതെല്ലാം മറികടന്ന് വീണ്ടും ലോകം ഒന്നായിടുമെന്ന ശുഭ പ്രതീക്ഷയും പാട്ടിൽ പങ്കുവെയ്ക്കുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 06, 2020 6:49 PM IST