സഭാ നടപടികള്‍ക്ക് മുമ്പായി എല്ലാ എംപിമാരും മാസ്‌ക് ധരിക്കണമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല നിര്‍ദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരെല്ലാം സഭയില്‍ മാസ്‌ക് ധരിച്ചാണെത്തിയത്. രാജ്യസഭയിലും ഭൂരിഭാഗം അംഗങ്ങളും മാസ്‌ക് ധരിച്ചാണ് സഭാനടപടികളില്‍ പങ്കെടുത്തത്. സഭയിലെത്തിയ സന്ദര്‍ശകരും സുരക്ഷാ ജീവനക്കാരും മാസ്‌ക് ധരിച്ചിരുന്നു.
Also Read-ഒമിക്രോൺ ഉപവകഭേദം: വാട്സാപ്പ് വഴി വ്യാജപ്രചരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ വരാനിരിക്കെ മുന്‍കരുതല്‍ നടപടിയെന്നോണം രാജ്യത്ത് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച വൈകിട്ട് ചേരുന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ആശങ്ക സംബന്ധിച്ച മറ്റ് വിവരങ്ങളും മുന്‍കരുതല്‍ നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.
advertisement
